ഇ​ന്ത്യ അ​ഞ്ച് ല​ക്ഷം ഡോ​സ് കൊ​റോ​ണ വാ​ക്സി​ൻ അ​ഫ്ഗാ​നി​സ്ഥാ​ന് ന​ൽ​കും
Tuesday, January 26, 2021 6:09 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ അ​ഞ്ച് ല​ക്ഷം ഡോ​സ് കൊ​റോ​ണ വാ​ക്സി​ൻ ഉ​ട​ൻ ത​ന്നെ അ​ഫ്ഗാ​നി​സ്ഥാ​ന് കൈ​മാ​റു​മെ​ന്ന് അ​ഫ്ഗാ​ൻ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് താ​ഹി​ർ ഖാ​ദി​രി. ഈ ​ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​നു​ള്ള ഞ​ങ്ങ​ളു​ടെ ശ്ര​മ​ങ്ങ​ളെ ഇ​ന്ത്യ​യു​ടെ തീ​രു​മാ​നം ത്വ​രി​ത​പ്പെ​ടു​ത്തു​മെ​ന്നും ഞ​ങ്ങ​ളു​ടെ സ​ഖ്യ​ക​ക്ഷി​ക​ൾ​ക്ക് വ​ള​രെ​യ​ധി​കം ന​ന്ദി അ​റി​യി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വാ​ക്‌​സി​ന്‍ മൈ​ത്രി പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ഭൂ​ട്ടാ​ന്‍, മാ​ലി​ദ്വീ​പ്, നേ​പ്പാ​ള്‍, മ്യാ​ന്‍​മ​ര്‍, ബം​ഗ്ലാ​ദേ​ശ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ കോ​വി​ഡ് വാ​ക്‌​സി​ന്‍ കൈ​മാ​റി​യി​രു​ന്നു. റെ​ഗു​ലേ​റ്റ​റി ക്ലി​യ​റ​ൻ​സു​ക​ളു​ടെ സ്ഥി​രീ​ക​ര​ണം ല​ഭി​ച്ച​തി​ന് ശേ​ഷം ശ്രീ​ല​ങ്ക, അ​ഫ്ഗാ​നി​സ്ഥാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും കോ​വി​ഡ് വാ​ക്സി​ൻ ക​യ​റ്റി ‍അ​യ​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വ് അ​നു​രാ​ഗ് ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------