ബാ​രി​ക്കേ​ഡു​ക​ൾ മ​റി​ക​ട​ന്ന് ഡ​ൽ​ഹി​യി​ൽ ക​ർ​ഷ​ക റാ​ലി; പോ​ലീ​സ് ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു
Tuesday, January 26, 2021 11:44 AM IST
ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ല്‍ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രെ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന ട്രാ​ക്ട​ർ റാ​ലി മു​ന്നോ​ട്ട്. പോ​ലീ​സ് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡു​ക​ൾ മ​റി​ക​ട​ന്നാ​ണ് ക​ർ​ഷ​ക മാ​ർ​ച്ച് മു​ന്നോ​ട്ടു​നീ​ങ്ങു​ന്ന​ത്. കി​സാ​ൻ മ​സ്ദൂ​ർ സം​ഘ​ർ​ഷ് ക​മ്മി​റ്റി പ​ഞ്ചാ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് റാ​ലി.

രാ​ജ്യ​ത്തെ ഔ​ദ്യോ​ഗി​ക റി​പ​ബ്ലി​ക് പ​രേ​ഡ് അ​വ​സാ​നി​ച്ച​തി​ന് ശേ​ഷം 11 ഓ​ടെ റാ​ലി ന​ട​ത്താ​നാ​യി​രു​ന്നു അ​നു​മ​തി. എ​ന്നാ​ൽ 10 മ​ണി​യോ​ടെ ക​ർ​ഷ​ക​ർ പൊ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ മ​റി​ക​ട​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന പാ​ത​യി​ൽ നി​ന്നു വ്യ​തി​ച​ലി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്. സിം​ഗു, ടി​ക്രി, ഗാ​സി​പൂ​ർ അ​തി​ർ​ത്തി​യി​ൽ പോ​ലീ​സി​ന്‍റെ ട്ര​ക്കു​ക​ളും ബാ​രി​ക്കേ​ഡു​ക​ളും നീ​ക്കി​യാ​ണ് ഡ​ൽ​ഹി​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്.


തു​ട​ർ​ന്ന് ഇ​വ​ർ സ​ഞ്ജ​യ് ഗാ​ന്ധി ട്രാ​ൻ​സ്പോ​ർ​ട് ന​ഗ​റി​ൽ പ്ര​വേ​ശി​ച്ചു. അ​വി​ടെ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ച് പോ​ലീ​സ് മാ​ർ​ച്ച് ത​ട​ഞ്ഞു. ഗാ​സി​പൂ​ർ അ​തി​ർ​ത്തി​യി​ൽ ബാ​രി​ക്കേ​ഡു​ക​ൾ ത​ക​ർ​ത്ത ക​ർ​ഷ​ക​ർ​ക്ക് നേ​രെ ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു. തു​ട​ർ​ന്നു മു​ഗ​ർ​ബ ചൗ​ക്കി​ൽ പോ​ലീ​സ് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡു​ക​ളും ക​ർ​ഷ​ക​ർ നീ​ക്കി മാ​റ്റി.


ഒ​രു​ല​ക്ഷ​ത്തോ​ളം ട്രാ​ക്ട​റു​ക​ളാ​ണ് ഡ​ൽ​ഹി ന​ഗ​ര​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ റാ​ലി ന​ട​ത്തു​ന്ന​ത്. നാ​ല് ല​ക്ഷ​ത്തോ​ളം ക​ർ​ഷ​ക​ർ പ്ര​ക്ഷോ​ഭ​ത്തി​ൽ അ​ണി​നി​ര​ക്കും. പ​ഞ്ചാ​ബി​ൽ നി​ന്ന് കു​തി​ര​പ്പ​ട​യ​ട​ക്കം റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി എ​ത്തി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------