അ​ന്താ​രാ​ഷ്ട്ര ​ത​ല​ത്തി​ൽ വാ​ർ​ത്ത​യാ​യി ക​ർ​ഷ​ക​രു​ടെ ട്രാ​ക്ട​ർ റാ​ലി; മോ​ദി ഭ​ര​ണ​കൂ​ട​ത്തി​ന് നാ​ണ​ക്കേ​ട്
Tuesday, January 26, 2021 6:03 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ ട്രാ​ക്ട​ർ റാ​ലി സ​മ​ര​വും തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളും ച​ർ​ച്ച​യാ​ക്കു​ന്നു. റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ൽ അയ്യായിരം ട്രാ​ക്ട​റു​ക​ൾ അ​ണി​നി​ര​ത്തി​യു​ള്ള ക​ർ​ഷ​ക​രു​ടെ സ​മ​രം വ​ലി​യ പ്രാ​ധാ​ന്യ​ത്തി​ലാ​ണ് സി​എ​ൻ​എ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​ൽ-​ജ​സീ​റ, ദ ​ഗാ​ർ​ഡി​യ​ൻ, വാ​ഷിം​ഗ്ട​ൺ പോ​സ്റ്റ് തു​ട​ങ്ങി​യ മാ​ധ്യ​മ​ങ്ങ​ളും ഈ ​വി​ഷ​യം പ്രാ​ധാ​ന്യ​ത്തോ​ടെ വാ​ർ​ത്ത​യാ​ക്കിയിട്ടുണ്ട്. ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ പു​തി​യ കാ​ർ​ഷി​ക ന​യ​ത്തെ കു​റ്റ​പ്പെ​ടു​ത്തി​യാ​ണ് പ​ല മാ​ധ്യ​മ​ങ്ങ​ളു​ടെ​യും റി​പ്പോ​ർ​ട്ടിം​ഗു​ക​ൾ. നേ​ര​ത്തെ കാ​ന​ഡ​ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യ​ട​ക്കം ക​ർ​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------