അ​പ​സ്മാ​ര​മു​ണ്ടാ​യി കു​ഴ​ഞ്ഞു​വീ​ണ​യാ​ൾ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ടു മ​രി​ച്ചു
Thursday, January 28, 2021 4:45 PM IST
കോ​ട്ട​യം: അ​പ​സ്മാ​ര​മു​ണ്ടാ​യി കു​ഴ​ഞ്ഞു​വീ​ണ​യാ​ൾ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ടു മ​രി​ച്ചു. കോ​ട്ട​യം എം​എ​ൽ റോ​ഡി​ലെ ക​ട​തി​ണ്ണ​യി​ൽ ക​ഴി​ഞ്ഞി​രു​ന്നു രാ​ജേ​ഷാ​ണ് (35) ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ 8.15ന് ​കോ​ട്ട​യം ച​ന്ത​ക്ക​വ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കാ​ലി​നു പ​രി​ക്കു​പ​റ്റി​യി​രു​ന്ന ഇ​യാ​ൾ ക​ട​ത്തി​ണ്ണ​യി​ൽ നി​ന്ന് എ​ണീ​റ്റ് റോ​ഡി​ലേ​ക്ക് വ​രു​ന്പോ​ൾ സ്വ​കാ​ര്യ ബ​സി​ന​ടി​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​സ്മാ​ര രോ​ഗ​ബാ​ധി​ത​നാ​യ രാ​ജേ​ഷി​ന്, പ്ര​മേ​ഹ​വു​മു​ണ്ടാ​യി​രു​ന്നു.

ക​ട തി​ണ്ണ​യി​ൽ ഇ​രു​ന്നി​രു​ന്ന രാ​ജേ​ഷ് എ​ഴുന്നേ​റ്റ് ന​ട​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​പ​സ്മാ​ര​മു​ണ്ടാ​യ​തോ​ടെ കാ​ൽ വ​ഴു​തി സ്വ​കാ​ര്യ ബ​സി​ന് അ​ടി​യി​ലേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. രാ​ജേ​ഷ് വീ​ഴു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ചെ​ങ്കി​ലും, ബ​സി​ന്‍റെ പി​ൻ​ച​ക്ര​ങ്ങ​ൾ ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി.

അ​വി​വാ​ഹി​ത​നാ​യ രാ​ജേ​ഷ് മാ​ർ​ക്ക​റ്റ് റോ​ഡി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ​ക്കു കോ​വി​ഡ് സ്ഥീ​രീ​ക​രി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------