യു​എ​ഇ​യി​ല്‍ 3452 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 14 മ​ര​ണം
Wednesday, February 17, 2021 8:32 PM IST
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ 3,452 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു.‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 3,570 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 14 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്ത് 3,58,583 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രി​ല്‍ 3,43,935 പേ​രാ​ണ് ഇ​തി​നോ​ട​കം രോ​ഗ​മു​ക്ത​രാ​യ​ത്. ഇ​തു​വ​രെ 1,055 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടു. നി​ല​വി​ല്‍ 13,593 കോ​വി​ഡ് രോ​ഗി​ക​ള്‍ രാ​ജ്യ​ത്തു​ണ്ട്.

1,85,502 കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളാ​ണ് പു​തി​യ​താ​യി രാ​ജ്യ​ത്ത് ന​ട​ത്തി​യ​ത്. ഇ​തു​വ​രെ 2.86 കോ​ടി​യി​ല​ധി​കം കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍ രാ​ജ്യ​ത്ത് ന​ട​ത്തി​ക്ക​ഴി​ഞ്ഞ​താ​യി ആ​രോ​ഗ്യ-​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.