അ​ഫ്ഗാ​നി​ൽ ബോം​ബു​നി​ര്‍​മാ​ണ പ​രി​ശീ​ല​ന​ത്തി​നി​ടെ സ്‌​ഫോ​ട​നം; നി​ര​വ​ധി ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ടു
Thursday, February 18, 2021 6:53 AM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ബോം​ബു നി​ര്‍​മാ​ണം പ​ഠി​പ്പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ നി​ര​വ​ധി താ​ലി​ബാ​ന്‍ ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ടു. ബാ​ല്‍​ക് പ്ര​വി​ശ്യ​യി​ലെ പ​ള്ളി​യി​ലാ​ണ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്.

ആ​റ് വി​ദേ​ശി​ക​ളു​ള്‍​പ്പ​ടെ 30 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ് സൂ​ച​ന. അ​ഫ്ഗാ​ന്‍ നാ​ഷ​ണ​ല്‍ ആ​ര്‍​മി​യെ ഉ​ദ്ധ​രി​ച്ച് അ​ന്ത​ർ​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത​വി​ധം ചി​ത​റി​പോ​യെ​ന്ന് സൈ​ന്യം അ​റി​യി​ച്ചു. ബോം​ബു​ക​ളും മൈ​നു​ക​ളും നി​ര്‍​മി​ക്കാ​നാ​യി വി​ദ​ഗ്ദ്ധ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചി​രു​ന്നു​വെ​ന്നാ​ണ് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.