കു​വൈ​റ്റി​ൽ 1019 പേ​ർ​ക്ക് കോ​വി​ഡ്; അ​ഞ്ച് മ​ര​ണം
Friday, February 26, 2021 7:53 AM IST
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് വ്യാ​ഴാ​ഴ്ച 1019 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ വൈ​റ​സ് ബാ​ധ​യേ​റ്റ​വ​രു​ടെ എ​ണ്ണം 188,024 ആ​യി. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 9,036 പ​രി​ശോ​ധ​ന​ക​ളാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്.

വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് ചി​കി​ത്സ​ലാ​യി​രു​ന്നു അ​ഞ്ചു​പേ​ർ കൂ​ടി മ​ര​ണ​പ്പെ​ട്ട​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,067 ആ​യി. 971 പേ​രാ​ണ് ഇ​ന്ന​ലെ രോ​ഗ മു​ക്ത​രാ​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 176,019 ആ​യി.

വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ൽ​സ​യി​ൽ 10,938 പേ​രും തീ​വ്ര പ​രി​ച​ര​ണ​ത്തി​ൽ 152 പേ​രും ക​ഴി​യു​ന്ന​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.