വീണ്ടും റോഡ് ഇടിഞ്ഞു; താ​മ​ര​ശേ​രി ചു​ര​ത്തി​ലൂ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ മാ​ത്രം
Friday, February 26, 2021 4:14 AM IST
താ​മ​ര​ശേ​രി: ചു​ര​ത്തി​ല്‍ ഒ​മ്പ​താം വ​ള​വി​നു താ​ഴെ ത​ക​ര​പ്പാ​ടി​യി​ല്‍ റോ​ഡ് ഇ​ടി​ഞ്ഞ ഭാ​ഗ​ത്ത് ചൊ​വ്വാ​ഴ്ച ര​ണ്ടാ​മ​തും റോ​ഡ് ഇ​ടി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കി. കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ബൈ​ക്ക്, ഓ​ട്ടോ, കാ​ര്‍, ജീ​പ്പ്, ഭാ​രം ക​യ​റ്റാ​തെ വ​രു​ന്ന ദോ​സ്ത് പി​ക്ക​പ്പ്, എ​യ്‌​സ് തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണു ക​ട​ത്തി​വി​ടു​ന്ന​ത്.

റോ​ഡ് പൂ​ർ​ണ​മാ​യും ബ​ല​പ്പെ​ടു​ത്തു​ന്ന​തു​വ​രെ മ​റ്റു​വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടി​ല്ല. ബു​ധ​നാ​ഴ്ച രാ​ത്രി ചു​ര​ത്തി​ലെ​ത്തി ഇ​ടി​ഞ്ഞ ഭാ​ഗം സ​ന്ദ​ര്‍​ശി​ച്ച ശേ​ഷ​മാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സാം​ബ​ശി​വ​റാ​വു ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ കെ​എ​സ്ആ​ര്‍​ടി​സി ഷ​ട്ടി​ല്‍ സ​ർ​വീ​സ് നി​ര്‍​ത്തി​യ​തോ​ടെ ഇ​രു ജി​ല്ല​ക​ളി​ലേ​ക്കും പോ​കാ​നെ​ത്തി​യ യാ​ത്ര​ക്കാ​ര്‍ ഏ​റെ ദു​രി​ത​ത്തി​ലാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് രാ​ത്രി​യി​ല്‍ ക​ള​ക്ട​ര്‍ ചു​ര​ത്തി​ലെ​ത്തി​യ​ത്.

നി​ര്‍​ത്തി വ​ച്ചി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ഷ​ട്ടി​ല്‍ സ​ർ​വീ​സ് വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ല്‍ പു​ന​രാ​രം​ഭി​ച്ചു. അ​ടി​വാ​ര​ത്തു​നി​ന്നു പു​റ​പ്പെ​ടു​ന്ന ബ​സു​ക​ള്‍ റോ​ഡ് ഇ​ടി​ഞ്ഞ​തി​ന് 200 മീ​റ്റ​ര്‍ താ​ഴെ വ​രെ​യും ക​ല്‍​പ്പ​റ്റ​യി​ല്‍ നി​ന്നു വ​രു​ന്ന ബ​സു​ക​ള്‍ 200 മീ​റ്റ​ര്‍ മു​ക​ളി​ല്‍ വ​രെ​യു​മാ​ണ് എ​ത്തു​ന്ന​ത്. ഇ​തി​നി​ട​യി​ലെ ഏ​ക​ദേ​ശം 400 മീ​റ്റ​ര്‍ യാ​ത്ര​ക്കാ​ര്‍ കാ​ല്‍​ന​ട​യാ​യെ​ത്തി ബ​സു​ക​ള്‍ മാ​റി​ക്ക​യ​റ​ണം. രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ അ​ര​മ​ണി​ക്കൂ​ര്‍ ഇ​ട​വി​ട്ട് ബ​സു​ക​ള്‍ ഓ​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.