വ​ന​മേ​ഖ​ല​യി​ൽ ക​ടു​വ​യു​ടെ ജ​ഡം; ര​ണ്ടു പേ​ർ പി​ടി​യി​ൽ
Saturday, February 27, 2021 10:50 PM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ സി​യോ​ണി ജി​ല്ല​യി​ലെ വ​ന​മേ​ഖ​ല​യി​ൽ ക​ടു​വ​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഗോ​ര​ഖ്പു​രി​ലെ വ​ന​മേ​ഖ​ല​യി​ലാ​ണ് അ​ഞ്ച് ദി​വ​സം പ​ഴ​ക്ക​മു​ള്ള ക​ടു​വ​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​തെ​ന്ന് ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സു​രേ​ന്ദ്ര കു​മാ​ർ തി​വാ​രി പ​റ​ഞ്ഞു.

പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ച വൈ​ദ്യു​ത ക​മ്പി​യി​ൽ ത​ട്ടി​യാ​ണ് എ​ട്ട് വ​യ​സു​ള്ള ക​ടു​വ ച​ത്ത​ത്. ക​ടു​വ​യു​ടെ ജ​ഡം 50 മീ​റ്റ​റോ​ളം വ​ലി​ച്ചി​ഴ​ച്ച് കു​ഴി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​തി​ന് തെ​ളി​വു​ക​ളും വ​നം​വ​കു​പ്പി​ന് ല​ഭി​ച്ചു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​ണ്ട് പേ​രെ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ​ത്. ക​ടു​വ​യു​ടെ ജ​ഡം ദേ​ശീ​യ ക​ടു​വ സം​ര​ക്ഷ​ണ അ​തോ​റി​റ്റി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​രം സം​സ്ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.