ജോ​ർ​ജി​യയിൽ വി​മാ​നം ത​ക​ർ​ന്ന് മൂ​ന്നു മ​ര​ണം
Sunday, February 28, 2021 3:45 AM IST
മ​യാ​മി: അ​മേ​രി​ക്ക​യി​ലെ ജോ​ർ​ജി​യ സം​സ്ഥാ​ന​ത്ത് ചെ​റു വി​മാ​നം ത​ക​ർ​ന്നു​വീ​ണ് മൂ​ന്നു പേ​ർ മ​രി​ച്ചു. ജോ​ർ​ജി​യ​യി​ലെ ഗെ​യി​ൻ​സ്‌​വി​ല്ലി​ൽ​നി​ന്ന് ഫ്ലോ​റി​ഡ​യി​ലെ ഡെ​യ്റ്റോ​ണ ബീ​ച്ചി​ലേ​ക്കു പോ​യ​വ​രാ​ണ് മ​രി​ച്ച​ത്.

വി​മാ​നം പ​റ​ന്നു​യ​ർ​ന്നു കു​റ​ച്ചു​സ​മ​യ​ത്തി​ന​കം ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ആ​യി​രു​ന്നു സം​ഭ​വം. ഒ​ഹി​യോ സ്വ​ദേ​ശി മാ​ത്യു ഡെ​ൽ​നോ​സി (39), ഗെ​യി​ൻ​സ്‌​വി​ല്ലി സ്വ​ദേ​ശി​ക​ളാ​യ കോ​ർ​ട്ണി ഫ്ലാ​ൻ​ഡേ​ർ​സ് (45), ഡാ​ൻ ഡെ​ൽ​നോ​സി (44) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.