മോ​ദി എ​തി​രാ​ളി​ക​ളെ ഇ​ല്ലാ​താ​ക്കു​ന്ന ഭ​യ​ങ്ക​ര​നാ​യ ശ​ത്രു: രാ​ഹു​ൽ ഗാ​ന്ധി
Sunday, February 28, 2021 5:53 PM IST
തി​രു​ന​ൽ​വേ​ലി: എ​തി​രാ​ളി​ക​ളെ ഇ​ല്ലാ​താ​ക്കു​ന്ന ഭ​യ​ങ്ക​ര​നാ​യ ശ​ത്രു​വാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. സ്നേ​ഹ​ത്തി​ന്‍റേ​യും അ​ഹിം​സ​യു​ടേ​യും പാ​ത​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രു​ന​ൽ​വേ​ലി സെ​ന്‍റ്. സേ​വ്യ​ർ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ.

അ​തെ, ശ​ക്ത​നാ​യ ശ​ത്രു​വി​നോ​ടാ​ണ് പോ​രാ​ടു​ന്ന​ത്. പ​ണാ​ധി​പ​ത്യം പു​ല​ർ​ത്തു​ന്ന ശ​ത്രു​വി​നെ​യാ​ണ് നേ​രി​ടു​ന്ന​ത്. എ​തി​രാ​ളി​ക​ളെ ത​ക​ർ​ക്കു​ന്ന ശ​ത്രു​വി​നോ​ടാ​ണ് പോ​രാ​ട്ടം. എ​ന്നാ​ൽ ഈ ​പോ​രാ​ട്ടം ഇ​തി​നു​മു​ൻ​പ് ന​മ്മ​ൾ ചെ​യ്തി​ട്ടു​ണ്ട്. പു​തി​യ ശ​ത്രു​വി​നേ​ക്കാ​ൾ വ​ലി​യ ശ​ത്രു​വി​നെ (ബ്രി​ട്ടീ​ഷ്) പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്- രാ​ഹു​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.

ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ മോ​ദി ആ​രാ​ണ്? ആ​രു​മ​ല്ല. ഈ ​രാ​ജ്യ​ത്തെ ആ​ളു​ക​ൾ ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്തെ തി​രി​ച്ച​യ​ച്ചു, അ​തു​പോ​ലെ ത​ന്നെ മോ​ദി​യെ നാ​ഗ്പൂ​രി​ലേ​ക്ക് തി​രി​ച്ച​യ​ക്കും- രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.