അ​മി​താ​ഭ് ബ​ച്ച​ന് ശ​സ്ത്ര​ക്രി​യ; വി​ശ​ദാം​ശ​ങ്ങ​ൾ പ​റ​യാ​തെ ട്വീ​റ്റ്
Monday, March 1, 2021 6:43 AM IST
മും​ബൈ: ബോ​ളി​വു​ഡ് താ​രം അ​മി​താ​ഭ് ബ​ച്ച​ന് (78) ശ​സ്ത്ര​ക്രി​യ. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ പ​റ​യാ​തെ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ബ​ച്ച​ൻ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്.

"ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ, ശ​സ്ത്ര​ക്രി​യ, കൂ​ടു​ത​ൽ എ​ഴു​താ​ൻ ക​ഴി​യു​ന്നി​ല്ല' എ​ന്നാ​യി​രു​ന്നു ട്വീ​റ്റ്. ശ​സ്ത്ര​ക്രി​യ ന​ട​ക്കാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ​വെ​ന്നും വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​ണെ​ന്നു​മാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

അ​ജ​യ് ദേ​വ്ഗ​ൺ നാ​യ​ക​നാ​യ മേ​യ് ഡേ ​എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം അ​ദ്ദേ​ഹം അ​ടു​ത്തി​ടെ​യാ​ണു പൂ​ർ​ത്തി​യാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.