ബാ​​​​​ഴ്സ​​​​​ഗേ​​​​​റ്റ് വിവാദം: ബ​​​​​ർ​​​​​ത്തോ​​​​​മ്യു ജയിൽ മോചിതനായി
Wednesday, March 3, 2021 1:49 AM IST
ബാ​ഴ്സ​ലോ​ണ: സ്പാ​നി​ഷ് ഫു​ട്ബോ​ൾ സൂ​പ്പ​ർ ക്ല​ബ്ബാ​യ ബാ​ഴ്സ​ലോ​ണ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ​പ് മ​രി​യൊ ബ​ർ​ത്തോ​മ്യു ജ​യി​ൽ മോ​ചി​ത​നാ​യി. തി​ങ്ക​ളാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത ബ​ർ​ത്തോ​മ്യു​വി​നെ ചൊ​വ്വാ​ഴ്ച ബാ​ഴ്‌​സ​ലോ​ണ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഉ​പാ​ദി​ക​ളോ​ടെ​യാ​ണ് ജാ​മ്യം.

അ​ർ​ജ​ന്‍റൈ​ൻ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യ​ട​ക്ക​മു​ള്ള സീ​നി​യ​ർ താ​ര​ങ്ങ​ൾ​ക്കും ക്ല​ബ്ബി​നു​മെ​തി​രേ ന​ട​ത്തി​യ കാ​മ്പ​യി​നിം​ഗാ​യ ബാ​ഴ്സ​ഗേ​റ്റി​ന്‍റെ പേ​രി​ലാ​ണു ബ​ർ​ത്തോ​മ്യു അ​റ​സ്റ്റി​ലാ​യ​ത്. ബ​ർ​ത്തോ​മ്യു​വി​ന്‍റെ ഉ​പ​ദേ​ശ​ക​ൻ ഹൗ​മി മാ​സ്ഫെ​റ​ർ, ക്ല​ബ് സി​ഇ​ഒ ഓ​സ്ക​ർ ഗ്രൗ, ​ലീ​ഗ​ൽ സ​ർ​വീ​സ് ത​ല​വ​ൻ റൊ​മാ​ൻ ഗോ​മ​സ് പോ​ന്‍റി തു​ട​ങ്ങി​യ​വ​രും അ​റ​സ്റ്റി​ലാ​യി​രു​ന്നു.‌ ബാ​ഴ്സ​ലോ​ണ ക്ല​ബ്ബി​ന്‍റെ ആ​സ്ഥാ​ന​ത്തും ഓ​ഫീ​സു​ക​ളി​ലും ന​ട​ത്തി​യ റെ​യ്ഡി​നൊ​ടു​വി​ലാ​യി​രു​ന്നു സ്പാ​നി​ഷ് പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ബാ​ഴ്സ​ഗേ​റ്റ് സം​ബ​ന്ധി​ച്ച തെ​ളി​വെ​ടു​പ്പി​നാ​ണു കാ​ന്പ് നൗ​വി​ൽ എ​ത്തി​യ​തെ​ന്നും ല​ഭി​ച്ച തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ബ​ർ​ത്തോ​മ്യു​വി​നെ അ​ട​ക്കം അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും സ്പാ​നി​ഷ് പോ​ലീ​സ് വ​ക്താ​വ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷാ​രം​ഭ​ത്തി​ലാ​ണു ബാ​ഴ്സ​ഗേ​റ്റ് വി​വാ​ദം കൊ​ടു​ന്പി​രി​കൊ​ണ്ട​ത്. ല​യ​ണ​ൽ മെ​സി​യെ പു​ക​ച്ചു പു​റ​ത്തു​ചാ​ടി​ക്കു​ക​യാ​യി​രു​ന്നു ബാ​ഴ്സ​ഗേ​റ്റി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്ന്. ബ​ർ​ത്തോ​മ്യു​വി​നെ​തി​രേ മെ​സി മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നേ​രി​ട്ട് ഏ​റ്റു​മു​ട്ടി​യി​രു​ന്നു.‌

മെ​സി ക്ല​ബ് വി​ടാ​നൊ​രു​ങ്ങി​യെ​ങ്കി​ലും ക​രാ​ർ കാ​ലാ​വ​ധി ഈ ​സീ​സ​ണ്‍​കൂ​ടി ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ക്ല​ബ്ബി​ൽ തു​ട​രാ​ൻ തീ​രു​മാ​നി​ച്ചു. ക്ല​ബ്ബി​ൽ തു​ട​രു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച അ​ഭി​മു​ഖ​ത്തി​ൽ ബ​ർ​ത്തോ​മ്യു​വി​നെ ദു​ര​ന്തം എ​ന്നാ​യി​രു​ന്നു മെ​സി വി​ശേ​ഷി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.