ക​ശ്യ​പി​നെ​യും ത​പ്സി പ​ന്നു​വി​നേ​യും നാ​സി സ​ർ​ക്കാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു: തേ​ജ​സ്വി യാ​ദ​വ്
Wednesday, March 3, 2021 5:40 PM IST
ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡി​ലെ മോ​ദി വി​മ​ർ​ശ​ക​രാ​യ സം​വി​ധാ​യ​ക​ൻ അ​നു​രാ​ഖ് ക​ശ്യ​പി​നും ന​ടി ത​പ്സി പ​ന്നു​വി​നും എ​തി​രാ​യ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ തേ​ജ​സ്വി യാ​ദ​വ്. നാ​സി സ​ർ​ക്കാ​ർ അ​വ​ർ​ക്കെ​തി​രാ​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും ക​ലാ​കാ​ര​ൻ​മാ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് തേ​ജ​സ്വി ആ​രോ​പി​ച്ചു.

അ​വ​ർ ആ​ദ്യം ആ​ദാ​യ​നി​കു​തി വ​കു​പ്പ്, സി​ബി​ഐ, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് റെ​യ്ഡ് ന​ട​ത്തി രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ സ്വ​ഭാ​വ​ഹ​ത്യ ന​ട​ത്തും. ഇ​പ്പോ​ൾ‌ നാ​സി സ​ർ​ക്കാ​ർ അ​വ​ർ​ക്കെ​തി​രാ​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും ക​ലാ​കാ​ര​ൻ​മാ​രെ​യും പി​ന്തു​ട​ർ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്. അ​പ​ല​പ​നീ​യ​മാ​യ ന​ട​പ​ടി​യെ​ന്ന് തേ​ജ​സ്വി ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.