പി.​ജ​യ​രാ​ജ​നെ അ​വ​ഗ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധം; സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ജില്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി വ​ച്ചു
Saturday, March 6, 2021 11:56 AM IST
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പി. ​ജ​യ​രാ​ജ​ന് സ്ഥാ​നാ​ര്‍​ത്ഥി​ത്വം നി​ഷേ​ധി​ച്ച​തി​ല്‍ വ്യാ​പ​ക​പ്ര​തി​ഷേ​ധം. പാ​ര്‍​ട്ടി ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി വ​ച്ചു. ധീ​ര​ജ് കു​മാ​റാ​ണ് രാ​ജി വ​ച്ച​ത്.

ജ​യ​രാ​ജ​ന് സീ​റ്റ് നി​ഷേ​ധി​ച്ച​ത് നീ​തി​കേ​ടാ​ണെ​ന്ന് ധീ​ര​ജ് പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം, ജ​യ​രാ​ജ​നെ പ​രി​ഗ​ണി​ക്കാ​ത്ത​തി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്.

കൂ​ടാ​തെ, ആ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലും സ​മാ​ന പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. മ​ന്ത്രി. ജി. ​സു​ധാ​ക​ര​നെ മ​ത്സ​രി​പ്പി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പോ​സ്റ്റ​റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പോ​സ്റ്റ​റു​ക​ള്‍ നീ​ക്കം ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.