മ​മ​ത​യ്ക്ക് ഇ​രു​ട്ട​ടി; മു​തി​ർ​ന്ന തൃ​ണ​മൂ​ൽ നേ​താ​വ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു
Saturday, March 6, 2021 1:30 PM IST
ന്യൂഡൽഹി: മു​ന്‍ റെ​യി​ല്‍​വേ മ​ന്ത്രി​യും മു​തി​ര്‍​ന്ന തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേതാവു​മാ​യി​രു​ന്ന ദി​നേ​ശ് ത്രി​വേ​ദി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. പാ​ര്‍​ട്ടി​യു​ടെ ഡ​ല്‍​ഹി​യി​ലെ ആ​സ്ഥാ​ന​ത്തെ​ത്തി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ദ്ദ​യി​ല്‍ നി​ന്നു​മാ​ണ് അം​ഗ​ത്വം നേ​ടി​യ​ത്.

കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ല്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ അ​ദ്ദേ​ഹ​ത്തെ സ്വാ​ഗ​തം ചെ​യ്തു. ഫെ​ബ്രു​വ​രി 12 ന് ​അ​ദ്ദേ​ഹം രാ​ജ്യ​സ​ഭാ എം​പി സ്ഥാ​നം രാ​ജി​വെ​ച്ചി​രു​ന്നു.

ബം​ഗാ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​ഴ്ച​ക​ള്‍ മാ​ത്രം അ​വ​ശേ​ഷി​ക്ക​വേ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ര്‍​ട്ടി മാ​റ്റം ഏ​റെ ച​ര്‍​ച്ചാ​വി​ഷ​യ​മാ​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.