ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്: വെ​സ്റ്റ് മി​ഡ്നാ​പു​രി​ൽ പോ​ര് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്മി​ൽ
Saturday, March 6, 2021 9:53 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വെ​സ്റ്റ് മി​ഡ്നാ​പു​ർ ജി​ല്ല​യി​ൽ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്മി​ൽ പോ​ര്. വെ​സ്റ്റ് മി​ഡ്നാ​പു​ർ ജി​ല്ല​യി​ലെ ദെ​ബ്ര മ​ണ്ഡ​ല​ത്തി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നാ​യും ബി​ജെ​പി​ക്കാ​യും മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്.

മു​ൻ ഐ​പി​എ​സ് ഓ​ഫീ​സ​ർ ഹു​മ​യൂ​ൺ ക​ബീ​ർ മ​മ​ത​യു​ടെ തൃ​ണ​മൂ​ലി​നാ​യും മ​റ്റൊ​രു മു​ൻ ഐ​പി​എ​സ് ഓ​ഫീ​സ​ർ ഭാ​ര​തി ഘോ​ഷ് ബി​ജെ​പി​ക്കാ​യും രം​ഗ​ത്തി​റ​ങ്ങും. ച​ന്ദ​ൻ​ന​ഗ​ർ പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന ഹു​മ​യൂ​ൺ ക​ബീ​ർ അ​ടു​ത്തി​ടെ​യാ​ണ് സ​ർ​വീ​സി​ൽ​നി​ന്നും രാ​ജി​വ​ച്ച് തൃ​ണ​മൂ​ലി​ൽ ചേ​ർ​ന്ന​ത്. ച​ന്ദ​ൻ​ന​ഗ​റി​ലെ ബി​ജെ​പി റാ​ലി​യി​ൽ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം വി​ളി​ച്ച​വ​രെ ഹു​മ​യൂ​ൺ ക​ബീ​ർ അ​റ​സ്റ്റ് ചെ​യ്ത് വി​വാ​ദ​മാ​യി​രു​ന്നു.

തൊ​ട്ട​ടു​ത്ത ഝ​ർ​ഗ്രാ​മി​ലെ പോ​ലീ​സ് മേ​ധാ​വി​യാ​യി​രു​ന്ന ഭാ​ര​തി ഘോ​ഷും മ​മ​ത​യു​ടെ അ​ടു​ത്ത​യാ​ളാ​യി​രു​ന്നു. ബി​ജെ​പി​ക്കാ​യി മ​ത്സ​ര​രം​ഗ​ത്തു​ള്ള ഘോ​ഷ് മു​ൻ​പ് പൊ​തു​പ​രി​പാ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി​യെ അ​മ്മ എ​ന്ന് വി​ളി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു. സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ച്ച ശേ​ഷം ഭാ​ര​തി ഘോ​ഷ് ബി​ജെ​പി​യി​ൽ ചേ​രു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.