കെ​പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​നം അ​ട​ഞ്ഞ അ​ധ്യാ​യ​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ
Tuesday, March 9, 2021 2:00 PM IST
ക​ണ്ണൂ​ർ: കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് താ​നെ​ത്തു​മെ​ന്ന ച​ർ​ച്ച അ‌​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ൻ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ധാ​ക​ര​ന്‍റെ പ്ര​തി​ക​ര​ണം.

താ​ൻ പ്രാ​യോ​ഗി​ക രാ​ഷ്ട്രീ​യ​ക്കാ​ര​നാ​ണ്. കാ​ര്യ​ങ്ങ​ൾ താ​ൻ തി​രി​ച്ച​റി​യു​ന്നു​ണ്ട്. മു​ല്ല​പ്പ​ള്ളി​ക്ക് മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ങ്കി​ൽ പാ​ര്‍​ട്ടി അ​ങ്ങ​നെ​യൊ​രു തീ​രു​മാ​നം അ​ടി​ച്ചേ​ൽ​പ്പി​ക്കി​ല്ല.- സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

‌അ​തേ​സ​മ​യം, കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച എ.​വി.​ഗോ​പി​നാ​ഥി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം നേ​താ​ക്ക​ൾ ഡ​ൽ​ഹി​യി​ൽ നി​ന്നും തി​രി​ച്ചു വ​ന്ന ശേ​ഷ​മു​ണ്ടാ​കു​മെ​ന്ന് സു​ധാ​ക​ര​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.