സ്വ​പ്ന സു​രേ​ഷി​ന്‍റെ ര​ഹ​സ്യ​മൊ​ഴി പു​റ​ത്താ​യ സം​ഭ​വം; ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ർ​ക്ക് എ​ജി​യു​ടെ നോ​ട്ടീ​സ്
Tuesday, March 9, 2021 2:11 PM IST
തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്തി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ ര​ഹ​സ്യ​മൊ​ഴി പു​റ​ത്തായ സം​ഭ​വ​ത്തി​ൽ ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ർ സു​മി​ത് കു​മാ​റി​ന് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​ന്‍റെ നോ​ട്ടീ​സ്. കോ​ട​തി അ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണം കാ​ണി​ക്കാ​നാ​ണ് നോ​ട്ടീ​സ്. സി​പി​എം നേ​താ​വ് കെ.​ജെ. ജേ​ക്ക​ബി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ര​ഹ​സ്യ മൊ​ഴി​യി​ല്‍ പ​റ​യു​ന്ന​ത് പു​റ​ത്തു​പ​റ​യാ​ന്‍ പാ​ടി​ല്ലെ​ന്നും അ​ത് കോ​ട​തി​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന കേ​സി​നെ ബാ​ധി​ക്കു​മെ​ന്നും കെ.​ജെ. ജേ​ക്ക​ബ് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ല്‍ അ​നു​മ​തി ന​ല്‍​കി​യാ​ല്‍ കോ​ട​തി അ​ല​ക്ഷ്യ ന​ട​പ​ടി​ക​ളു​മാ​യി കെ.​ജെ.​ജേ​ക്ക​ബി​ന് മു​ന്നോ​ട്ട് പോ​കാ​ന്‍ സാ​ധി​ക്കും. ഇ​തി​ന് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളു​ണ്ടെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.