സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ സു​പ്രീം​കോ​ട​തി
Tuesday, March 9, 2021 2:40 PM IST
ന്യൂ​ഡ​ൽ​ഹി: സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​മോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ സു​പ്രീം​കോ​ട​തി. സ്വ​ർ​ണം ക​ട​ത്തി​യ​തി​ന് ഭീ​ക​ര​വാ​ദ​ക്കു​റ്റം ചു​മ​ത്തി ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​നെ​തി​രെ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ച് ജ​സ്റ്റി​സ് ആ​ർ. എ​ഫ് ന​രി​മാ​ൻ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് നോ​ട്ടീ​സ് അ​യ​ച്ചു.

യു​എ​പി​എ​യി​ലെ 15-ാം വ​കു​പ്പ് പ്ര​കാ​രം രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ ത​ക​ർ​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​മാ​യി ഇ​തി​നെ കാ​ണാ​ന്‍ സാ​ധി​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​ണ് സ്വ​ര്‍​ണ​ക​ള്ള​ക്ക​ട​ത്ത് കേ​സു​ക​ളി​ല്‍ യു​എ​പി​എ ചു​മ​ത്തു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കാ​മെ​ന്നാ​ണ് സു​പ്രിം​കോ​ട​തി ഇ​പ്പോ​ള്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.