സീ​റ്റ് ത​ർ​ക്കം; വി​ജ​യ​കാ​ന്തി​ന്‍റെ പാ​ർ​ട്ടി അ​ണ്ണാ ഡി​എം​കെ-​ബി​ജെ​പി സ​ഖ്യം ഉ​പേ​ക്ഷി​ച്ചു
Tuesday, March 9, 2021 2:57 PM IST
ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​ര​ങ്ങൊ​രു​ങ്ങു​ന്ന ത​മി​ഴ്നാ​ട്ടി​ൽ ന‌​ട​ൻ വി​ജ​യ​കാ​ന്തി​ന്‍റെ ദേ​ശീ​യ മൂ​ർ​പോ​ക് ദ്രാ​വി​ഡ ക​ഴ​കം (ഡി​എം​ഡി​കെ) അ​ണ്ണാ ഡി​എം​കെ-​ബി​ജെ​പി സ​ഖ്യം ഉ​പേ​ക്ഷി​ച്ചു. സീ​റ്റ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് മു​ന്ന​ണി വി​ട്ട​തെ​ന്ന് വി​ജ​യ​കാ​ന്ത് വാ​ർ​ത്താ​കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

41 സീ​റ്റാ​ണ് ഡി​എം​ഡി​കെ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ 15 സീ​റ്റ് ന​ൽ​കാ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു അ​ണ്ണാ ഡി​എം​കെ. ച​ർ​ച്ച​യ്ക്കൊ​ടു​വി​ൽ 23 സീ​റ്റി​ൽ ഡി​എം​ഡി​കെ ഉ​റ​ച്ചു നി​ന്ന​തോ​ടെ​യാ​ണ് പ്ര​തി​സ​ന്ധി​യാ​യ​ത്. തു​ട​ർ​ന്ന് സ​ഖ്യം ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് വി​ജ​യ​കാ​ന്ത് അ​റി​യി​ച്ചു.

അ​ണ്ണാ ഡി​എം​കെ-​ബി​ജെ​പി സ​ഖ്യം അ​വ​സാ​നി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പാ​ർ​ട്ടി​യാ​ണ് ഡി​എം​ഡി​കെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.