കു​ച്ച്ബി​ഹാ​റി​ൽ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​ല​ക്ക്
Saturday, April 10, 2021 11:13 PM IST
ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ൽ അ​ക്ര​മം ന​ട​ന്ന കു​ച്ച്ബി​ഹാ​റി​ൽ രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​ല​ക്ക്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. മൂ​ന്ന് ദി​വ​സ​ത്തേ​യ്ക്കാ​ണ് വി​ല​ക്ക്. പ​ശ്ചി​മ ബം​ഗാ​ളി​ൽ ഇ​ന്ന് ന​ട​ന്ന നാ​ലാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ കു​ച്ച്ബി​ഹാ​റി​ലു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ നാ​ല് പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

17-ാം തീ​യ​തി ന​ട​ക്കാ​നി​രി​ക്കു​ന്ന അ​ഞ്ചാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​ന് 72 മ​ണി​ക്കൂ​ർ മു​ന്പ് പ്ര​ചാ​ര​ണം തീ​ർ​ക്കാ​നും നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ ഞാ​യ​റ​ഴ്ച സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.

ബി​ജെ​പി-​തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ​യാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.