തി​രു​വ​ന​ന്ത​പു​ര​ത്ത് എ​സ്എ​സ്എ​ൽ​സി ചോ​ദ്യ​പേ​പ്പ​ർ മാ​റി​യ സം​ഭ​വം; അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി
Sunday, April 11, 2021 12:21 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ണി​യാ​പു​രം സെ​ന്‍റ്.​വി​ന്‍​സെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ മാ​റി​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി. പ​രീ​ക്ഷ സൂ​പ്ര​ണ്ടി​നെ​യും ഡെ​പ്യൂ​ട്ടി ചീ​ഫ് സൂ​പ്ര​ണ്ടി​നെ​യും ചു​മ​ത​ല​ക​ളി​ൽ നി​ന്നും നീ​ക്കി.

ഈ ​സ്കൂ​ളി​ലെ ഹെ​ഡ്മി​സ്ട്ര​സാ​ണ് പ​രീ​ക്ഷ ചീ​ഫ് സൂ​പ്ര​ണ്ട്. മ​റ്റൊ​രു സ്കൂ​ളി​ലെ സീ​നി​യ​ർ അ​ധ്യാ​പ​ക​നാ​യി​രു​ന്നു ഡെ​പ്യൂ​ട്ടി ചീ​ഫ് സൂ​പ്ര​ണ്ട്. ഇ​രു​വ​രെ​യും മാ​റ്റി പ​ക​രം അ​തേ സ്കൂ​ളി​ലെ സീ​നി​യ​ർ അ​ധ്യാ​പ​ക​നെ ചീ​ഫ് സൂ​പ്ര​ണ്ടാ​യും മ​റ്റൊ​രു സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നെ ഡെ​പ്യൂ​ട്ടി ചീ​ഫാ​യും നി​യ​മി​ച്ചു.

വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഹി​ന്ദി പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​റി​ന് പ​ക​രം ഇം​ഗ്ലീ​ഷ് ചോ​ദ്യ​പേ​പ്പ​റാ​ണ് കൊ​ണ്ടു​വ​ന്ന​ത്. ബ​ണ്ടി​ൽ പൊ​ട്ടി​ച്ച​പ്പോ​ഴാ​ണ് അ​ബ​ദ്ധം മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് ഇം​ഗ്ലീ​ഷ് ചോ​ദ്യ​പേ​പ്പ​ർ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി. സ​മീ​പ​ത്തെ സ്കൂ​ളു​ക​ളി​ലെ​ത്തി​ച്ച ബാ​ക്കി വ​ന്ന ചോ​ദ്യ പേ​പ്പ​ർ എ​ത്തി​ച്ചാ​ണ് ഹി​ന്ദി പ​രീ​ക്ഷ ന​ട​ത്തി​യ​ത്. അ​ര​മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് പ​രീ​ക്ഷ ആ​രം​ഭി​ച്ച​ത്.

അ​ന്വേ​ഷ​ണ​ത്തി​ൽ ചോ​ദ്യ​പേ​പ്പ​റി​ന്‍റെ ബ​ണ്ടി​ലി​ന് മു​ക​ളി​ൽ ഇം​ഗ്ലീ​ഷ് എ​ന്ന് അ​ച്ച​ടി​ച്ച​ത് വെ​ട്ടി​മാ​റ്റി ഹി​ന്ദി എ​ന്നാ​ക്കി മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ശ്ര​ദ്ധ​യോ​ടെ ചോ​ദ്യ​പേ​പ്പ​ർ കൈ​കാ​ര്യം ചെ​യ്ത​തി​നാ​ണ് അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.