പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു വി​ട​ണം: ചെ​ന്നി​ത്ത​ല തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്ക് ക​ത്തു ന​ൽ​കി
Tuesday, April 13, 2021 8:11 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ത​ര​ണം ചെ​യ്ത പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല കേ​ന്ദ്ര മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​ശീ​ൽ ച​ന്ദ്ര​യ്ക്കു ക​ത്ത് ന​ൽ​കി.

തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യു​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പോ​സ്റ്റ​ൽ ബാ​ല​റ്റ് വി​ത​ര​ണം ചെ​യ്ത​തി​ൽ വ​ൻ​ക്ര​മ​ക്കേ​ടാ​ണു ന​ട​ന്നി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ വി​ത​ര​ണം ചെ​യ്ത പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളു​ടെ വി​ശ​ദ​വി​വ​രം പു​റ​ത്തു വി​ട​ണ​മെ​ന്നാ​ണു ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

പോ​സ്റ്റ​ൽ ബാ​ല​റ്റ് ല​ഭി​ച്ച​വ​രു​ടെ​യും പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ട് ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വി​ശ​ദാം​ശ​ങ്ങ​ളും പു​റ​ത്തു വി​ട​ണം. അ​തോ​ടൊ​പ്പം റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രു​ടെ കൈ​വ​ശ​മു​ള്ള ബാ​ക്കി വ​ന്ന പോ​സ്റ്റ​ൽ വോ​ട്ടു​ക​ള​ടെ​യും ബൂ​ത്തു​ത​ല​ത്തി​ലു​ള്ള വി​വ​ര​ങ്ങ​ളും പു​റ​ത്തു വി​ട​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ത്തി​ൽ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്.

എ​ണ്‍​പ​തു വ​യ​സു​ക​ഴി​ഞ്ഞ മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് ഏ​ത്ര പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്, അ​വ​യി​ൽ എ​ത്ര എ​ണ്ണം ബാ​ക്കി​യാ​യി റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രു​ടെ കൈ​വ​ശം ഇ​രി​പ്പു​ണ്ട് എ​ന്നി​വ​യു​ടെ വി​ശ​ദ വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.