മും​ബൈ​യെ അ​രി​ഞ്ഞു​വീ​ഴ്ത്തി റ​സ​ൽ; കോ​ൽ​ക്ക​ത്ത​യ്ക്ക് 153 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
Tuesday, April 13, 2021 9:35 PM IST
ചെ​ന്നൈ: മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രെ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന് 153 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ​യും (56) ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യു​ടേ​യും (43) ബ​ല​ത്തി​ലാ​ണ് മും​ബൈ ഭേ​ദ​പ്പെ​ട്ട സ്കോ​ർ നേ​ടി​യ​ത്. ര​ണ്ടാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 53 പ​ന്തി​ൽ 76 റ​ൺ​സ് സ്കോ​ർ ചെ​യ്തു.

പി​ന്നീ​ട് എ​ത്തി​യ ആ​ർ​ക്കും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​നാ​യി​ല്ല. മും​ബൈ നി​ര​യി​ൽ ആ​റു പേ​ർ ര​ണ്ട​ക്കം കാ​ണാ​തെ പു​റ​ത്താ​യി. ര​ണ്ട് ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ആ​ന്ദ്രേ റ​സ​ലാ​ണ് മും​ബൈ​യെ ത​ക​ർ​ത്ത​ത്.

മും​ബൈ​യു​ടെ വാ​ല​റ്റ​ത്തെ റ​സ​ൽ അ​രി​ഞ്ഞു​ത​ള്ളി. അ​വ​സാ​ന ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റാ​ണ് റ​സ​ൽ വീ​ഴ്ത്തി​യ​ത്. പാ​റ്റ് ക​മ്മി​ൻ​സ് ര​ണ്ടും പ്ര​സി​ദ്ധ് കൃ​ഷ്ണ, ഷാ​ക്കി​ബ് അ​ൽ ഹ​സ​ൻ, വ​രു​ൺ ച​ക്ര​വ​ർ​ത്തി എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും സ്വ​ന്ത​മാ​ക്കി.

ടോ​സ് നേ​ടി​യ കോ​ൽ​ക്ക​ത്ത മും​ബൈ​യെ ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. ഇ​രു ടീ​മി​ന്‍റെ​യും ര​ണ്ടാ​മ​ത്തെ മ​ത്സ​ര​മാ​ണി​ത്.

മും​ബൈ ആ​ദ്യ മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ആ​ദ്യ മ​ത്സ​രം ജ​യി​ച്ചാ​ണ് കോ​ൽ​ക്ക​ത്ത എ​ത്തു​ന്ന​ത്. മും​ബൈ നി​ര​യി​ൽ ക്രി​സ് ലി​ന്നി​നു പ​ക​രം ഡി​കോ​ക് എ​ത്തി. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ടീ​മി​നെ കോ​ൽ​ക്ക​ത്ത നി​ല​നി​ർ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.