ബി​ജെ​പി നേ​താ​വ് രാ​ഹു​ൽ സി​ൻ​ഹ​യ്ക്കു പ്ര​ചാ​ര​ണ വി​ല​ക്ക്
Wednesday, April 14, 2021 5:51 AM IST
കോ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ലെ ബി​ജെ​പി നേ​താ​വ് രാ​ഹു​ൽ സി​ൻ​ഹ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ 48 മ​ണി​ക്കൂ​ർ പ്ര​ചാ​ര​ണ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ഐ​എ​സ്എ​ഫ് ജ​വാ​ന്മാ​ർ നാ​ലു​പേ​രെ വെ​ടി​വ​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ൽ ഇ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​കോ​പ​ന പ്ര​സ്താ​വ​ന​യാ​ണു കാ​ര​ണം.

നാ​ലി​നു പ​ക​രം എ​ട്ടു​പേ​രെ കൊ​ല്ല​ണ​മെ​ന്നാ​ണ് ഇ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. രാ​ഹു​ൽ സിം​ഗി​ന്‍റെ പ​രാ​മ​ർ​ശം മ​നു​ഷ്യ​ജീ​വ​നെ നി​ന്ദി​ക്കു​ന്ന​താ​ണെ​ന്നും പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണെ​ന്നും ജ​ന​പ്ര​തി​നി​ധി നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണു ന​ട​പ​ടി എ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ൽ ബം​ഗാ​ൾ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ദി​ലീ​പ് ഘോ​ഷി​ന് നോ​ട്ടീ​സ് ന​ല്കി​യി​ട്ടു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.