മാ​ക്സ്‌​വെ​ലി​ന് അ​ർ​ധ​സെ​ഞ്ചു​റി; ഹൈ​ദ​ര​ബാ​ദി​ന് 150 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
Wednesday, April 14, 2021 9:33 PM IST
ചെ​ന്നൈ: ബാം​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നെ​തി​രെ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​ര​ബാ​ദി​ന് 150 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ഓ​സ്ട്രേ​ലി​യ​ൻ താ​രം ഗ്ലെ​ൻ മാ​ക്സ്‌​വെ​ലി​ന്‍റെ (59) അ​ർ​ധ സെ​ഞ്ചു​റി​യു​ടെ ബ​ല​ത്തി​ലാ​ണ് ബാം​ഗ്ലൂ​ർ ഭേ​ദ​പ്പെ​ട്ട സ്കോ​ർ നേ​ടി​യ​ത്.

41 പ​ന്തി​ൽ അ​ഞ്ച് ഫോ​റും മൂ​ന്ന് സി​ക്സ​റു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു മാ​ക്സ്‌​വെ​ലി​ന്‍റെ ഇ​ന്നിം​ഗ്സ്. ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി (33) ഓ​പ്പ​ണ​റു​ടെ റോ​ളി​ൽ എ​ത്തി​യെ​ങ്കി​ലും താ​ളം ക​ണ്ടെ​ത്താ​നാ​യി​ല്ല. 29 പ​ന്തു​ക​ൾ നേ​രി​ട്ട കോ​ഹ്‌​ലി​യു​ടെ ബാ​റ്റി​ൽ​നി​ന്ന് നാ​ല് ബൗ​ണ്ട​റി​ക​ൾ മാ​ത്ര​മാ​ണ് പി​റ​ന്ന​ത്.

ബാം​ഗ്ലൂ​ർ നി​ര​യി​ൽ മ​റ്റാ​ർ​ക്കും ശോ​ഭി​ക്കാ​നാ​യി​ല്ല. നാ​ല് ഓ​വ​റി​ൽ 18 റ​ൺ​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്ത് ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി​യ റാ​ഷി​ദ് ഖാ​നും നാ​ല് ഓ​വ​റി​ൽ 7.50 ഇ​ക്കോ​ണ​മി​യി​ൽ മൂ​ന്ന് വി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ ജാ​സ​ൺ ഹോ​ൾ​ഡ​റു​മാ​ണ് ബാം​ഗ്ലൂ​രി​നെ വ​രി​ഞ്ഞു​മു​റി​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.