വാ​ട്സ്ആ​പ്പ്, ഫേ​സ്ബു​ക്ക്, ട്വി​റ്റ​ര്‍ അ​ട​ക്ക​മു​ള്ള സോ​ഷ്യ​ല്‍ മീ​ഡി​യ പാ​കി​സ്ഥാ​ന്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു
Saturday, April 17, 2021 6:45 AM IST
ഇ​സ്ലാ​മാ​ബാ​ദ്: വെ​ള്ളി​യാ​ഴ്ച (ഏ​പ്രി​ല്‍ 16 മു​ത​ൽ) രാ​വി​ലെ 11 മു​ത​ല്‍ പാ​ക്കി​സ്ഥാ​നി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ നി​രോ​ധി​ച്ചു. ഇ​സ്ലാ​മി​ക പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ക്കി​സ്ഥാ​നി​ല്‍ വാ​ട്സ്ആ​പ്പ്, ഫേ​സ്ബു​ക്ക്, ട്വി​റ്റ​ര്‍, ടി​ക് ടോ​ക്ക്, ഇ​ന്‍​സ്റ്റാ​ഗ്രാം, യൂ​ട്യൂ​ബ് എ​ന്നി​വ​യാ​ണ് ത​ട​ഞ്ഞ​ത്.

നി​രോ​ധ​നം താ​ത്ക്കാലിക​മാ​ണെ​ങ്കി​ലും ഇ​ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു താ​ല്‍​ക്കാ​ലി​ക നി​രോ​ധ​നം നി​ല​വി​ല്‍ വ​രു​ന്ന​ത്. രാ​ജ്യ​ത്തു​ട​നീ​ളം നി​രോ​ധ​നം ഉ​ട​ന്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്താ​ന്‍ പാ​കി​സ്ഥാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പാ​കി​സ്ഥാ​ന്‍ ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ അ​തോ​റി​റ്റി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

സ്മാ​ര്‍​ട്ട്‌​ഫോ​ണു​ക​ളും, ലാ​പ്‌​ടോ​പ്പു​ക​ളും ഉ​ള്‍​പ്പെ​ടെ ഏ​ത് ഉ​പ​ക​ര​ണ​ത്തി​ലും മൊ​ബൈ​ല്‍ ഡാ​റ്റ അ​ല്ലെ​ങ്കി​ല്‍ ബ്രോ​ഡ്ബാ​ന്‍​ഡ് അ​ല്ലെ​ങ്കി​ല്‍ വൈ​ഫൈ ക​ണ​ക്ഷ​നു​ക​ള്‍ വ​ഴി പാ​ക്കി​സ്ഥാ​നി​ല്‍ താ​മ​സി​ക്കു​ന്ന ആ​ളു​ക​ള്‍​ക്ക് സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് ഇ​തി​ന​ര്‍​ത്ഥം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.