റൗ​ള്‍ കാ​സ്‌‌‌​ട്രോ സ്ഥാ​ന​മൊ​ഴി​ഞ്ഞു; ക്യൂ​ബ​ൻ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യെ ഇ​നി മി​ഗു​വ​ൽ ന​യി​ക്കും
Saturday, April 17, 2021 6:06 AM IST
ഹ​വാ​ന: ആ​റു പ​തി​റ്റാ​ണ്ടു നീ​ണ്ട കാ​സ്ട്രോ യു​ഗ​ത്തി​ന് വി​രാ​മ​മി​ട്ടു കൊ​ണ്ട് റൗ​ൾ കാ​സ്ട്രോ ക്യൂ​ബ​ൻ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ നേ​തൃ​സ്ഥാ​ന​മൊ​ഴി​ഞ്ഞു. അ​നാ​രോ​ഗ്യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. അ​ഭി​നി​വേ​ശ​വും സാ​മ്രാ​ജ്യ​ത്വ വി​രു​ദ്ധ മ​നോ​ഭാ​വ​വും നി​റ​ഞ്ഞ യു​വ​ത​ല​മു​റ​യ്ക്ക് നേ​തൃ​ത്വം കൈ​മാ​റു​ക​യാ​ണെ​ന്ന് 89 കാ​ര​നാ​യ കാ​സ്ട്രോ ഒ​രു പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​നോ​ട് പ​റ​ഞ്ഞു.

നാ​ല് ദി​വ​സ​ത്തെ പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി യോ​ഗ​ത്തി​നൊ​ടു​വി​ൽ റൗ​ൾ കാ​സ്ട്രോ​യു​ടെ പി​ൻ​ഗാ​മി​യെ തെ​ര​ഞ്ഞെ​ടു​ക്കും. റൗ​ൾ കാ​സ്ട്രോ​യു​ടെ പി​ന്തു​ട​ർ​ച്ച​ക്കാ​ര​നാ​യി മി​ഗു​വ​ൽ ഡ​യ​സ് കാ​ന​ൽ പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 2018ൽ ​മി​ഗ്വേ​ൽ കാ​ന​ൽ‌ ക്യൂ​ബ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റി​രു​ന്നു.

1959ലെ ​ക്യൂ​ബ​ൻ വി​പ്ല​വ​ത്തി​നു നേ​തൃ​ത്വം കൊ​ടു​ത്ത ഫി​ഡ​ൽ കാ​സ്ട്രോ അ​സു​ഖ​ബാ​ധി​ത​നാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​നാ​യ റൗ​ൾ 2006ൽ ​അ​ധി​കാ​ര​മേ​റ്റ​ത്. ഫി​ഡ​ലും സ​ഹോ​ദ​ര​നും ചേ​ർ​ന്ന് 60 വ​ർ​ഷ​ത്തോ​ളം ക്യൂ​ബ​യെ ഭ​രി​ച്ചു. സോ​വ്യ​റ്റ് യൂ​ണി​യ​ന്‍റെ ത​ക​ർ​ച്ച​യ്ക്കു ശേ​ഷ​വും ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ കാ​സ്ട്രോ​മാ​ർ​ക്കു സാ​ധി​ച്ചു.

2018ൽ ​ക്യൂ​ബ​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​മൊ​ഴി​ഞ്ഞെ​ങ്കി​ലും റൗ​ൾ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ത​ല​പ്പ​ത്ത് തു​ട​രു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.