ഹൈ​ദ​രാ​ബാ​ദി​ന് 151 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
Saturday, April 17, 2021 9:30 PM IST
മും​ബൈ: മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രെ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് 151 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ക്വി​ന്‍റ​ൻ ഡി ​കോ​ക് (40), രോ​ഹി​ത് ശ​ർ​മ (32), കീ​റ​ൻ പൊ​ള്ളാ​ർ​ഡ് (35) എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ് മും​ബൈ ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ്വ​ന്ത​മാ​ക്കി​യ​ത്.

ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ ഡി ​കോ​ക്ക്- രോ​ഹി​ത് സ​ഖ്യം മി​ക​ച്ച തു​ട​ക്ക​മാ​ണ് മും​ബൈ​യ്ക്കു ന​ൽ​കി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 55 റ​ൺ​സ് സ്കോ​ർ ചെ​യ്തു. എ​ന്നാ​ൽ രോ​ഹി​ത് മ​ട​ങ്ങി​യ​തി​നു ശേ​ഷം റ​ൺ​നി​ര​ക്ക് താ​ഴ്ന്നു. ഡീ ​കോ​ക്കും മ​ട​ങ്ങി​യ​തോ​ടെ മും​ബൈ​യ്ക്കു വ​ൻ​സ്കോ​ർ അ​ക​ലെ​യാ​യി.

കീ​റ​ൻ പൊ​ള്ളാ​ർ​ഡി​ന്‍റെ വ​മ്പ​ൻ അ​ടി​ക​ളാ​ണ് അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ സ്കോ​റിം​ഗ് വേ​ഗ​ത്തി​ലാ​ക്കി​യ​ത്. മു​ജീ​ബ് റ​ഹ്മാ​നും വി​ജ​യ് ശ​ങ്ക​റും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.