എ​റ​ണാ​കു​ള​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം; ചി​കി​ത്സ​യ്ക്ക് പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ള്‍
Sunday, April 18, 2021 10:01 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്തു. ജി​ല്ല​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​ന്‍ മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.

ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് 100 ഐ​സി​യു കി​ട​ക്ക​ക​ള്‍ അ​ടു​ത്ത​യാ​ഴ്ച പൂ​ര്‍​ണ​സ​ജ്ജ​മാ​ക്കും. ഫോ​ര്‍​ട്ട് കൊ​ച്ചി താ​ലൂ​ക്കാ​ശു​പ​ത്രി പൂ​ര്‍​ണ​മാ​യും കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റും. കോ​വി​ഡ് രോ​ഗി​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ പൂ​ര്‍​ണ​മാ​യും കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റു​ന്ന​താ​ണ്.

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് ഒ​രാ​ഴ്ച കൊ​ണ്ട് കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി സ​ജ്ജ​മാ​ക്കും. സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ 1000 ഓ​ക്‌​സി​ജ​ന്‍ കി​ട​ക്ക​ക​ള്‍ ത​യാ​റാ​ക്കും. ഇ​തോ​ടൊ​പ്പം ഓ​ക്‌​സി​ജ​ന്‍റെ ല​ഭ്യ​ത​യും ഉ​റ​പ്പ് വ​രു​ത്തും. ആ​ശു​പ​ത്രി​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ സ്റ്റാ​ഫി​നെ നി​യ​മി​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ 10 ശ​ത​മാ​നം കി​ട​ക്ക​ക​ള്‍ കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി മാ​റ്റി വ​യ്ക്കാ​ന്‍ ക​ള​ക്ട​ര്‍ വ​ഴി നി​ര്‍​ദേ​ശം ന​ല്‍​കു​ന്ന​താ​ണ്.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ഞ്ച് ദി​വ​സം കൊ​ണ്ട് ഡൊ​മി​സെ​യി​ല്‍ കെ​യ​ര്‍ സെ​ന്‍റ​റു​ക​ളും (ഡി​സി​സി) സി​എ​ഫ്എ​ല്‍​ടി​സി​ക​ളും സ​ജ്ജ​മാ​ക്കും. ഇ​തി​നാ​യി ആ​രോ​ഗ്യ മ​ന്ത്രി​യു​ടേ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച ജി​ല്ലാ​ത​ല യോ​ഗം കൂ​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.