ബം​ഗാ​ളി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്ക് വെ​ടി​യേ​റ്റു; അ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ട്ടു
Sunday, April 18, 2021 11:53 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ മാ​ൾ​ഡ​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്ക് വെ​ടി​യേ​റ്റു. മാ​ൾ​ഡ സ്ഥാ​നാ​ർ​ഥി ഗോ​പാ​ൽ ച​ന്ദ്ര സാ​ഹ​യ്ക്കാ​ണ് വെ​ടി​യേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ ഉ​ട​നെ മാ​ൾ​ഡ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന ബം​ഗാ​ളി​ൽ ബൂ​ത്ത് ത​ല യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങ​വെ​യാ​യി​രു​ന്നു സാ​ഹ​യ്ക്ക് നേ​രെ അ​ജ്ഞാ​ത സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സാ​ഹ​യു​ടെ ക​ഴു​ത്തി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം അ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. ഇ​വ​രെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ന് ശേ​ഷം പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.