റെം​ഡെ​സി​വ​ർ ഉ​ൽ​പാ​ദ​നം ഇ​ര​ട്ടി​യാ​ക്കു​ന്നു
Monday, April 19, 2021 5:15 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ത​ർ​ക്കു ന​ൽ​കു​ന്ന ആ​ന്‍റി​വൈ​റ​ൽ കു​ത്തി​വ​യ്പു മ​രു​ന്നാ​യ റെം​ഡെ​സി​വ​റി​ന്‍റെ ഉ​ൽ​പാ​ദ​നം ഇ​ര​ട്ടി​യാ​ക്കു​ന്നു. 15 ദി​വ​സ​ത്തി​ന​കം പ്ര​തി​ദി​നം മൂ​ന്ന് ല​ക്ഷ​മാ​യി ഉ​ൽ​പാ​ദ​നം ഉ​യ​ർ​ത്താ​നാ​ണു ശ്ര​മ​മെ​ന്നു കേ​ന്ദ്ര​മ​ന്ത്രി മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ അ​റി​യി​ച്ചു.

നി​ല​വി​ലു​ള്ള 20 പ്ലാ​ന്‍റു​ക​ളി​ൽ നി​ന്നു ഉ​ൽ​പാ​ദ​നം കൂ​ട്ടു​ന്ന​തി​നൊ​പ്പം 20 പു​തി​യ പ്ലാ​ന്‍റു​ക​ൾ​ക്ക് അ​നു​മ​തി​യും ന​ൽ​കി.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും മ​രു​ന്നി​നു ക്ഷാ​മ​മാ​യി​ട്ടു​ണ്ട്. റെം​ഡെ​സി​വ​ർ ഇ​ൻ​ജ​ക്‌​ഷ​ന്‍റെ വി​ല ക​ഴി​ഞ്ഞ​ദി​വ​സം 2000 രൂ​പ​യോ​ളം കു​റ​ച്ചി​രു​ന്നു. മ​രു​ന്നു ക​യ​റ്റു​മ​തി​യും കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​രോ​ധി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.