മും​ബൈ​യി​ൽ ബെ​ല്ലി ലാ​ൻ​ഡിം​ഗ് ന​ട​ത്തി എ​യ​ർ ആം​ബു​ല​ൻ​സ്
മും​ബൈ​യി​ൽ ബെ​ല്ലി ലാ​ൻ​ഡിം​ഗ് ന​ട​ത്തി എ​യ​ർ ആം​ബു​ല​ൻ​സ്
Friday, May 7, 2021 12:44 PM IST
മും​ബൈ: എ​യ​ർ ആം​ബു​ല​ൻ​സി​ന് മും​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ്. നാ​ഗ്പൂ​രി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ വി​മാ​ന​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തെ ട​യ​ർ ഊ​രി​പ്പോ​യ​തോ​ടാ​യാ​ണ് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്.

ബീ​ച്ച്ക്രാ​ഫ്റ്റ് വി​ടി-​ജെ​ഐ​എ​ൽ വി​മാ​ന​മാ​ണ് മും​ബൈ​യി​ൽ ബെ​ല്ലി ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 9.09നാ​യി​രു​ന്നു സം​ഭ​വം.

ഒ​രു രോ​ഗി​യും ഡോ​ക്ട​റും രോ​ഗി​യു​ടെ ബ​ന്ധു​വും ര​ണ്ട് ജീ​വ​ന​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ഞ്ച് പേ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നാ​ഗ്പൂ​രി​ൽ​നി​ന്നും ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന എ​യ​ർ ആം​ബു​ല​ൻ​സ് മും​ബൈ​യി​ലേ​ക്ക് തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ലാ​ൻ​ഡിം​ഗി​നു മു​ന്നോ​ടി​യാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ല്ലാ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.