എ​സ്എ​ന്‍​ഡി​പി യോ​ഗം തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി
എ​സ്എ​ന്‍​ഡി​പി യോ​ഗം തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി
Friday, May 14, 2021 10:26 PM IST
കൊ​ച്ചി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​സ്എ​ന്‍​ഡി​പി യോ​ഗ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ഇ​ക്കാ​ര്യ​ത്തി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഈ ​മാ​സം 18ന​കം ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

സം​സ്ഥാ​ന​ത്ത് ദി​നം​പ്ര​തി കാ​ല്‍​ല​ക്ഷ​ത്തി​ലേ​റെ​യാ​ളു​ക​ള്‍ കോ​വി​ഡ് ബാ​ധി​ത​രാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തു​ന്ന​ത് അ​നു​ചി​ത​മാ​ണെ​ന്ന നി​ല​പാ​ടാ​ണ് സിം​ഗി​ള്‍ ബെ​ഞ്ച് സ്വീ​ക​രി​ച്ച​ത്. ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പും വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​റ്റി​വ​യ്ക്കു​ന്ന​തി​നെ എ​തി​ര്‍​ക്കു​ന്നി​ല്ലെ​ന്ന് എ​സ്എ​ന്‍​ഡി​പി യോ​ഗം അ​ഭി​ഭാ​ഷ​ക​നാ​യ അ​ഡ്വ. രാ​ജ​ന്‍ ബാ​ബു വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വ്.

ഈ​മാ​സം 22ന് ​ചേ​ര്‍​ത്ത​ല എ​സ്എ​ന്‍ കോ​ള​ജി​ല്‍ ന​ട​ത്താ​നി​രു​ന്ന വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ല്ലം വ​വ്വാ​ക്കാ​ട് സ്വ​ദേ​ശി ആ​ര്‍. വി​നോ​ദ് കു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് 22ന് ​വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.