വീ​ടി​ന് തീ​വ​ച്ച് ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി ഗ്ര​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി
വീ​ടി​ന് തീ​വ​ച്ച് ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി ഗ്ര​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി
Sunday, May 16, 2021 3:05 AM IST
കോ​ൽ​ക്ക​ത്ത: വീ​ടി​ന് തീ​വ​ച്ച് ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ഗ്ര​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി. പ​ശ്ചി​മ ബം​ഗാ​ളി​ലെ ഉ​ത്ത​ർ​ദി​ന​ജ്ജ്പു​ർ ജി​ല്ല​യി​ലെ ഹേ​മ​താ​ബാ​ദി​ലാ​ണ് സം​ഭ​വം. റാം ​ഭൗ​മി​ക്(40) ആ​ണ് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് വീ​ടി​ന് തീ​യി​ട്ട​ത്.

സം​ഭ​വ​ത്തി​ൽ ഭാ​ര്യ ശ​ങ്ക​രി(32), മ​ക്ക​ളാ​യ പാ​ര്‍​ണ(​എ​ട്ട്), സ​ര​സ്വ​തി(​നാ​ല്) എ​ന്നി​വ​ര്‍ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. മൂ​ത്ത മ​ക​ൾ റാ​ണി(12) ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.