വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച് ഉ​ൾ​ഫ
വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച് ഉ​ൾ​ഫ
Sunday, May 16, 2021 4:19 AM IST
ഗോ​ഹ​ട്ടി: നി​രോ​ധി​ത സം​ഘ​ട​ന​യാ​യ യു​ണൈ​റ്റ​ഡ് ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ട് ഓ​ഫ് ആ​സാം(​ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ്) മൂ​ന്നു മാ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു തീ​രു​മാ​ന​മെ​ന്ന് ഉ​ൾ​ഫ-​ഐ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് പ​രേ​ഷ് ബ​റു​വ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് അ​യ​ച്ച ഇ-​മെ​യി​ലി​ൽ വ്യ​ക്ത​മാ​ക്കി.

ടി​ൻ​സു​കി​യ ജി​ല്ല​യി​ലെ തി​ൻ​ഗ്രാ​യി​ൽ ഗ്ര​നേ​ഡ് സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ത​ന്‍റെ സം​ഘ​ട​ന​യ്ക്കു പ​ങ്കി​ല്ലെ​ന്ന് ബ​റു​വ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​യു​ട​ൻ ഹി​മ​ന്ത ബി​ശ്വ ശ​ർ​മ സ​മാ​ധാ​ന​ച​ർ​ച്ച​ക​ൾ​ക്കാ​യി ബ​റു​വ​യോ​ട് അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യി​രു​ന്നു.

ഏ​പ്രി​ൽ 21ന് ​മൂ​ന്ന് ഒ​എ​ൻ​ജി​സി ജീ​വ​ന​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത് ഉ​ൾ​ഫ-​ഐ തീ​വ്ര​വാ​ദി​ക​ളാ​യി​രു​ന്നു. ഇ​വ​രി​ൽ ര​ണ്ടു പേ​രെ വി​ട്ട​യ​ച്ചു. കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം ആ​സാ​മി​ൽ രൂ​ക്ഷ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.