രാ​ജ്യ​ദ്രോ​ഹ കു​റ്റം; ഐ​ഷ സു​ൽ​ത്താ​ന​യ്ക്ക് നി​യ​മ​സ​ഹാ​യ​വു​മാ​യി സി​പി​ഐ
രാ​ജ്യ​ദ്രോ​ഹ കു​റ്റം; ഐ​ഷ സു​ൽ​ത്താ​ന​യ്ക്ക് നി​യ​മ​സ​ഹാ​യ​വു​മാ​യി സി​പി​ഐ
Sunday, June 13, 2021 12:32 AM IST
കൊ​ച്ചി: ല​ക്ഷ​ദ്വീ​പ് വി​വാ​ദ​ത്തി​ല്‍ രാ​ജ്യ​ദ്രോ​ഹ കു​റ്റം ചു​മ​ത്ത​പ്പ​ട്ട ഐ​ഷ സു​ല്‍​ത്താ​ന​യ്ക്ക് നി​യ​മ​സ​ഹാ​യ​വു​മാ​യി സി​പി​ഐ. ആ​വ​ശ്യ​മെ​ങ്കി​ല്‍ ഐ​ഷ സു​ല്‍​ത്താ​ന​യ്ക്ക് നി​യ​മ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്ന് സി​പി​ഐ എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​ജു പ​റ​ഞ്ഞു.

ഇ​ത്ത​ര​ത്തി​ല്‍ കു​റ്റം ചു​മ​ത്ത​പ്പെ​ടു​ന്ന ല​ക്ഷ​ദ്വീ​പ് പൗ​ര​ന്മാ​ര്‍​ക്ക് സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം ന​ല്‍​കു​ന്ന​തി​ന് 15 അം​ഗ അ​ഭി​ഭാ​ഷ​ക പാ​ന​ലും സി​പി​ഐ രൂ​പീ​ക​രി​ച്ചു. ഐ​ഷ സു​ല്‍​ത്താ​ന​യെ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ര്‍ ത​യാ​റാ​ണെ​ങ്കി​ല്‍ കേ​സ് ഏ​റ്റെ​ടു​ക്കു​മെ​ന്നും പി. ​രാ​ജു പ​റ​ഞ്ഞു.

ചാ​ന​ല്‍ ച​ര്‍​ച്ച​യ്ക്കി​ടെ ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ പ്ര​ഫു​ല്‍ പ​ട്ടേ​ലി​നെ ജൈ​വാ​യു​ധം എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​തി​നാ​ണ് ഐ​ഷ സു​ല്‍​ത്താ​ന​യ്‌​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ കു​റ്റം ചു​മ​ത്തി​യ​ത്. ബി​ജെ​പി ല​ക്ഷ​ദ്വീ​പ് പ്ര​സി​ഡ​ന്‍റി​ന്‍റെ പ​രാ​തി​യി​ല്‍ ക​വ​ര​ത്തി പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.