കൊ​ല്ലം ബൈ​പ്പാ​സ് ടോ​ൾ: ഇ​ട​ത് യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം, സം​ഘ​ർ​ഷം
കൊ​ല്ലം ബൈ​പ്പാ​സ് ടോ​ൾ: ഇ​ട​ത് യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം, സം​ഘ​ർ​ഷം
Thursday, June 17, 2021 9:29 AM IST
കൊ​ല്ലം: കൊ​ല്ലം ബൈ​പ്പാ​സി​ൽ ടോ​ൾ പി​രി​വ് ആ​രം​ഭി​ച്ച​തി​നെ​തി​രെ ഇ​ട​ത് യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം. എ​ഐ​വൈ​എ​ഫ്, ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. രാ​വി​ലെ എ​ട്ട് മു​ത​ലാ​ണ് ക​രാ​റു​കാ​ർ ടോ​ൾ പി​രി​വ് തു​ട​ങ്ങി​യ​ത്.

ടോ​ൾ പ​രി​വ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പ് ജീ​വ​ന​ക്കാ​ർ പൂ​ജ​ക​ൾ ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ടോ​ള്‍ ബൂ​ത്തി​ലേ​ക്ക് യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍ ഇ​ര​ച്ചു ക​യ​റി​യ​ത്. പൂ​ജാ സാ​മ​ഗ്രി​ക​ള്‍ ത​ള്ളി​ത്താ​ഴെ​യി​ട്ട എ​ഐ​വൈ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍, ടോ​ള്‍ ബൂ​ത്ത് ത​ല്ലി​പ്പൊ​ളി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി.

പോ​ലീ​സു​മാ​യി ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ഇ​ത് മൂ​ന്നാ​മ​ത്തെ ത​വ​ണ​യാ​ണ് ടോ​ള്‍ ബൂ​ത്ത് തു​റ​ക്കാ​നു​ള്ള ശ്ര​മം യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍ ത​ട​യു​ന്ന്. ടോ​ൾ പി​രി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്നാ​ണ് യു​വ​ജ​ന സം​ഘ​ട​ന​ക​ൾ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.