രാ​ജ്യ​ത്ത് കോ​വി​ഡ് കു​റ​യു​ന്നു; തു​ട​ർ​ച്ച​യാ​യ 10ാം ദി​വ​സ​വും ടി​പി​ആ​ർ അ​ഞ്ചി​ൽ താ​ഴെ
രാ​ജ്യ​ത്ത് കോ​വി​ഡ് കു​റ​യു​ന്നു; തു​ട​ർ​ച്ച​യാ​യ 10ാം ദി​വ​സ​വും ടി​പി​ആ​ർ അ​ഞ്ചി​ൽ താ​ഴെ
Thursday, June 17, 2021 10:26 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പു​തു​താ​യി 67,208 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. 2,330 പേ​രു​ടെ മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 29,700,313 ആ​യി. ആ​കെ മ​ര​ണം 3,81,903 ആ​യി ഉ​യ​ർ​ന്നു.

പ്ര​തി​ദി​ന ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കും കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്ത ടി​പി​ആ​ർ 3.48 ശ​ത​മാ​ന​മാ​ണ്. തു​ട​ർ​ച്ച​യാ​യ 10 ാം ദി​വ​സ​മാ​ണ് ടി​പി​ആ​ർ അ​ഞ്ചി​ന് താ​ഴെ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ സ​ജീ​വ കേ​സു​ക​ളു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ഹാ​രാ​ഷ്ട്ര​യാ​ണ് മു​ന്നി​ൽ. ക​ർ​ണാ​ട​ക, കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ് എ​ന്നി​വ​യാ​ണ് തൊ​ട്ടു​പി​ന്നി​ൽ.

എ​ന്നാ​ൽ പ്ര​തി​ദി​ന കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ‌ കേ​ര​ള​മാ​ണ് മു​ന്നി​ൽ. ഇ​ന്ന​ലെ ന​മ്മു​ടെ സം​സ്ഥാ​ന​ത്ത് 13,270 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. തൊ​ട്ടു​പി​ന്നി​ൽ ത​മി​ഴ്‌​നാ​ട് (10,448), മ​ഹാ​രാ​ഷ്ട്ര (10,107), ക​ർ​ണാ​ട​ക (7,345) എ​ന്നി​വ​യാ​ണ്.

നി​ല​വി​ൽ, 20 സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​വി​ഡ് സ​ജീ​വ കേ​സു​ക​ൾ 5,000 ൽ ​താ​ഴെ​യാ​ണ്. മാ​ത്ര​മ​ല്ല മി​ക്ക​വാ​റും എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ഗ​ണ്യ​മാ​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.