യൂ​റോ ക​പ്പ്: പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന് ക്രൊ​യേ​ഷ്യ​യും ഇം​ഗ്ല​ണ്ടും
യൂ​റോ ക​പ്പ്: പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന് ക്രൊ​യേ​ഷ്യ​യും ഇം​ഗ്ല​ണ്ടും
Wednesday, June 23, 2021 7:28 AM IST
ഗ്ലാ​സ്ഗോ: സ്കോ​ട്‌​ല​ൻ​ഡി​നെ 3-1നു ​തോ​ൽ​പി​ച്ച് ക്രൊ​യേ​ഷ്യ യൂ​റോ ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ചു. നി​ക്കോ​ള വ്ലാ​സി​ച്ച് (17), ലൂ​ക്ക മോ​ഡ്രി​ച്ച് (62), ഇ​വാ​ൻ പെ​രി​സി​ച്ച് (77) എ​ന്നി​വ​രാ​ണു ഗോ​ൾ നേ​ടി​യ​ത്. ക​ല്ലം മ​ക്‌​ഗ്രെ​ഗ​ർ (42) സ്കോ​ട്‌​ല​ൻ​ഡി​ന്‍റെ ഏ​ക​ഗോ​ൾ വ​ല​യി​ലാ​ക്കി.

ഗ്രൂ​പ്പ് ഡി ​ജേ​താ​ക്ക​ളാ​യി ഇം​ഗ്ല​ണ്ടും പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചാ​ണ് ഇം​ഗ്ല​ണ്ട് മു​ന്നേ​റി​യ​ത്. പ​ന്ത്ര​ണ്ടാം മി​നി​റ്റി​ൽ റ​ഹിം സ്റ്റെ​ർ​ലിം​ഗാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ക്കി​യ ഗോ​ൾ നേ​ടി​യ​ത്. ഗ്രൂ​പ്പി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ക്രൊ​യേ​ഷ്യ പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ച​ത്.

ഗ്രൂ​പ്പു​ക​ളി​ലെ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​ർ​ക്കും ഏ​റ്റ​വും മി​ക​ച്ച നാ​ല് മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കും പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്ക് ക​ട​ക്കാം. ഇ​തു​വ​രെ 12 ടീ​മു​ക​ളും നോ​ക്കൗ​ട്ടി​ലേ​ക്ക് ക​ട​ന്നു. നാ​ല് ടീ​മു​ക​ൾ​ക്ക് കൂ​ടി മാ​ത്ര​മാ​ണ് പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇ​ടം ബാ​ക്കി​യു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.