"ഇ​ങ്ങ​നാ​ണേ​ൽ മോ​ദി സ​ര്‍​ക്കാ​രി​ന് ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ നൊ​ബേ​ല്‍ സ​മ്മാ​നം ത​ന്നെ ല​ഭി​ച്ചേ​ക്കും'
"ഇ​ങ്ങ​നാ​ണേ​ൽ മോ​ദി സ​ര്‍​ക്കാ​രി​ന് ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ നൊ​ബേ​ല്‍ സ​മ്മാ​നം ത​ന്നെ ല​ഭി​ച്ചേ​ക്കും'
Wednesday, June 23, 2021 12:41 PM IST
ന്യൂ​ഡ​ൽ​ഹി: ചൊ​വ്വാ​ഴ്ച രാ​ജ്യ​ത്ത് വാ​ക്‌​സി​നേ​ഷ​നി​ല്‍ വ​ന്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ വാ​ക്സി​ൻ പൂ​ഴ്ത്തി​വ​യ്പ്പ് ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന സം​ശ​യ​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ ധ​ന​മ​ന്ത്രി​യു​മാ​യ പി. ​ചി​ദം​ബ​രം. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് കേ​ന്ദ്ര​ത്തി​നെ​തി​രേ​യു​ള്ള ആ​രോ​പ​ണ അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ച​ത്.

ഞാ​യ​റാ​ഴ്ച പൂ​ഴ്ത്തി​വെ​ക്കും, തി​ങ്ക​ളാ​ഴ്ച വാ​ക്‌​സി​ന്‍ ന​ല്‍​കും, ചൊ​വ്വാ​ഴ്ച വീ​ണ്ടും കു​റ​യും. ഇ​താ​ണ് പ്ര​തി​ദി​ന വാ​ക്‌​സി​നേ​ഷ​ന്‍ ലോ​ക റി​ക്കാ​ർ​ഡി​ന്‍റെ ര​ഹ​സ്യം. ഇ​ങ്ങ​നാ​ണേ​ൽ മോ​ദി സ​ര്‍​ക്കാ​റി​ന് ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ നൊ​ബേ​ല്‍ സ​മ്മാ​നം ഉ​ട​ൻ ത​ന്നെ ല​ഭി​ച്ചേ​ക്കാ​മെ​ന്നും ചി​ദം​ബ​രം പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.