സെ​ഞ്ചു​റി​യ​ടി​ച്ച് പെ​ട്രോ​ൾ വി​ല; കേ​ര​ള​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നൂ​റു ക​ട​ന്നു
സെ​ഞ്ചു​റി​യ​ടി​ച്ച് പെ​ട്രോ​ൾ വി​ല; കേ​ര​ള​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നൂ​റു ക​ട​ന്നു
Thursday, June 24, 2021 9:35 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ പെ​ട്രോ​ൾ വി​ല നൂ​റു ക​ട​ന്നു. സം​സ്ഥാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ലാ​ണ് പെ​ട്രോ​ൾ വി​ല നൂ​റു ക​ട​ന്ന​ത്. പാ​റ​ശാ​ല​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 100.04 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. പെ​ട്രോ​ളി​ന് 26 പൈ​സ​യും ഡീ​സ​ലി​ന് എ​ട്ട് പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ പെ​ട്രോ​ളി​ന് ഒ​രു ലി​റ്റ​റി​ന് 99.80 രൂ​പ​യും ഡീ​സ​ലി​ന് 95.62 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 97.86 രൂ​പ​യും ഡീ​സ​ലി​ന് 94.79 രൂ​പ​യു​മാ​ണ് വി​ല. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ൾ 98.23 രൂ​പ​യും ഡീ​സ​ലി​ന് 93.43 രൂ​പ​യു​മാ​ണ് വി​ല.

132 ദി​വ​സം കൊ​ണ്ടാ​ണ് പെ​ട്രോ​ൾ ലി​റ്റ​റി​ന് 90 രൂ​പ​യി​ൽ നി​ന്ന് നൂ​റി​ലെ​ത്തി​യ​ത്. 22 ദി​വ​സ​ത്തി​നു​ള്ളി​ൽ 12 ത​വ​ണ​യാ​ണ് ഇ​ന്ധ​ന വി​ല കൂ​ട്ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.