സം​സ്ഥാ​ന​ത്ത് 11,546 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി
സം​സ്ഥാ​ന​ത്ത് 11,546 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി
Friday, June 25, 2021 6:09 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 11,546 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 70 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 10,771 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 624 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 11,056 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ 1,00,230 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 27,52,492 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 118 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 12,699 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,08,867 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.6 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പ​ഒ​സി​ടി​പി​സി​ആ​ര്‍, ആ​ര്‍​ടി എ​ല്‍​എ​എം​പി, ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ 2,25,06,647 ആ​കെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 3,92,633 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 3,66,650 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 25,983 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2,388 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ടി​പി​ആ​ര്‍. അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ത് ത​ന്നെ തു​ട​രു​ക​യാ​ണ്. ടി​പി​ആ​ര്‍ 8ന് ​താ​ഴെ​യു​ള്ള 313, ടി​പി​ആ​ര്‍ 8നും 16​നും ഇ​ട​യ്ക്കു​ള്ള 545, ടി​പി​ആ​ര്‍ 16നും 24​നും ഇ​ട​യ്ക്കു​ള്ള 152, ടി​പി​ആ​ര്‍ 24ന് ​മു​ക​ളി​ലു​ള്ള 24 എ​ന്നി​ങ്ങ​നെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളു​മാ​ണു​ള്ള​ത്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ ടി​പി​ആ​ര്‍ അ​ടി​സ്ഥാ​ന​മാ​ക്കി പ​രി​ശോ​ധ​ന​യും വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​ണ്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

മ​ല​പ്പു​റം 1374, തി​രു​വ​ന​ന്ത​പു​രം 1291, കൊ​ല്ലം 1200, തൃ​ശൂ​ര്‍ 1134, എ​റ​ണാ​കു​ളം 1112, പാ​ല​ക്കാ​ട് 1061, കോ​ഴി​ക്കോ​ട് 1004, കാ​സ​ര്‍​ഗോ​ഡ് 729, ആ​ല​പ്പു​ഴ 660, ക​ണ്ണൂ​ര്‍ 619, കോ​ട്ട​യം 488, പ​ത്ത​നം​തി​ട്ട 432, ഇ​ടു​ക്കി 239, വ​യ​നാ​ട് 203.

സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

മ​ല​പ്പു​റം 1331, തി​രു​വ​ന​ന്ത​പു​രം 1192, കൊ​ല്ലം 1187, തൃ​ശൂ​ര്‍ 1124, എ​റ​ണാ​കു​ളം 1088, പാ​ല​ക്കാ​ട് 654, കോ​ഴി​ക്കോ​ട് 995, കാ​സ​ര്‍​ഗോ​ഡ് 705, ആ​ല​പ്പു​ഴ 644, ക​ണ്ണൂ​ര്‍ 549, കോ​ട്ട​യം 464, പ​ത്ത​നം​തി​ട്ട 422, ഇ​ടു​ക്കി 227, വ​യ​നാ​ട് 189 എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

നെ​ഗ​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം 1392, കൊ​ല്ലം 1819, പ​ത്ത​നം​തി​ട്ട 386, ആ​ല​പ്പു​ഴ 778, കോ​ട്ട​യം 463, ഇ​ടു​ക്കി 273, എ​റ​ണാ​കു​ളം 1504, തൃ​ശൂ​ര്‍ 1133, പാ​ല​ക്കാ​ട് 1060, മ​ല​പ്പു​റം 862, കോ​ഴി​ക്കോ​ട് 475, വ​യ​നാ​ട് 94, ക​ണ്ണൂ​ര്‍ 436, കാ​സ​ര്‍​ഗോ​ഡ് 381 എ​ന്നി​ങ്ങ​നേ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.