ഡ​ല്‍​ഹി ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ര്‍​ണ​റെ വി​മ​ർ​ശി​ച്ച് അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ
ഡ​ല്‍​ഹി ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ര്‍​ണ​റെ വി​മ​ർ​ശി​ച്ച് അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ
Sunday, July 25, 2021 3:01 AM IST
ന്യൂഡൽഹി: ഡ​ല്‍​ഹി ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ര്‍​ണ​ര്‍ അ​നി​ല്‍ ബൈ​ജാ​ലി​നെ വി​മ​ര്‍​ശി​ച്ച് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ഡ​ല്‍​ഹി​യി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ള്‍ വാ​ദി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​രു​ടെ പാ​ന​ല്‍ അ​നി​ല്‍ ബൈ​ജാ​ല്‍ ത​ള്ളി​ക്ക​ള​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് കേ​ജ​രി​വാ​ള്‍ വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

മ​ന്ത്രി​സ​ഭ​യെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കു​ക​യെ​ന്നാ​ല്‍ ഡ​ല്‍​ഹി​യി​ലെ ജ​ന​ങ്ങ​ളെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. ഡ​ല്‍​ഹി​യി​ല്‍ ജ​ന​ങ്ങ​ള്‍ സ്വീ​ക​രി​ച്ച​ത് ആം ​ആ​ദ്മി പാ​ര്‍​ട്ടി​യെ​യാ​ണ്. ബി​ജെ​പി ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്. രാ​ജ്യം ബി​ജെ​പി ഭ​രി​ക്ക​ട്ടെ, ഡ​ല്‍​ഹി​യി​ലെ കാ​ര്യ​ങ്ങ​ള്‍ ആം ​ആ​ദ്മി​ക്ക് വി​ടൂ. ഇ​ത്ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ ഡ​ല്‍​ഹി ജ​ന​ത​യെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. ബി​ജെ​പി ജ​നാ​ധി​പ​ത്യ​ത്തെ ബ​ഹു​മാ​നി​ക്കാ​ന്‍ പ​ഠി​ക്ക​ണം-​അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ട്വീ​റ്റ് ചെ​യ്തു.

അ​തേ​സ​മ​യം, സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ പാ​ന​ല്‍ ത​ള്ളി​ക്ക​ള​ഞ്ഞ ഗ​വ​ര്‍​ണ​ര്‍, ഡ​ല്‍​ഹി പോ​ലീ​സ് ന​ല്‍​കി​യ പാ​ന​ല്‍ അം​ഗീ​ക​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് ശി​ശോ​ദി​യ​യും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.