ഇ-​റു​പ്പി: പു​തി​യ ഡി​ജി​റ്റ​ല്‍ പേ​മെ​ന്‍റ് സം​വി​ധാ​നം പു​റ​ത്തി​റ​ക്കി പ്ര​ധാ​ന​മ​ന്ത്രി
ഇ-​റു​പ്പി: പു​തി​യ ഡി​ജി​റ്റ​ല്‍ പേ​മെ​ന്‍റ് സം​വി​ധാ​നം പു​റ​ത്തി​റ​ക്കി പ്ര​ധാ​ന​മ​ന്ത്രി
Monday, August 2, 2021 7:44 PM IST
ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ ഡി​ജി​റ്റ​ല്‍ പേ​മെ​ന്‍റ് സം​വി​ധാ​നം "ഇ-​റു​പ്പി' പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പു​റ​ത്തി​റ​ക്കി. സ​ര്‍​ക്കാ​രി​ന്‍റെ ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ ജ​ന​ങ്ങ​ളി​ല്‍ എ​ത്തു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് ഈ ​സം​വി​ധാ​നം.

നാ​ഷ​ണ​ല്‍ പേ​മെ​ന്‍റ്സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യാ​ണ് ഇ-​റു​പ്പി വി​ക​സി​പ്പി​ച്ച​ത്. ക്യൂ​ആ​ര്‍ കോ​ഡ്, എ​സ്എം​എ​സ് വ​ഴി ല​ഭി​ക്കു​ന്ന ഇ-​വൗ​ച്ച​ര്‍ എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​റ​ന്‍​സി ര​ഹി​ത, ക​ട​ലാ​സ് ര​ഹി​ത സം​വി​ധാ​ന​മാ​ണി​ത്. ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ല്‍ ല​ഭി​ക്കു​ന്ന ഇ-വൗ​ച്ച​ര്‍ ഉ​പ​യോ​ഗി​ച്ച് അ​വ​ര്‍​ക്ക് വി​വി​ധ സേ​വ​ന​ങ്ങ​ള്‍ നേ​ടാം.

അ​ക്കൗ​ണ്ടി​ൽ പ​ണം നി​ക്ഷേ​പി​ക്കു​ന്ന​തി​ന് പ​ക​രം ഗു​ണ​ഭോ​ക്താ​വി​ന്‍റെ മൊ​ബൈ​ലി​ലേ​ക്ക് ഇ-​വൗ​ച്ച​ർ കൈ​മാ​റി​യാ​ണ് ഇ​ട​പാ​ട് ന​ട​ത്തു​ന്ന​ത്. കൂ​പ്പ​ണ്‍ അ​യ​ക്കു​ന്ന​തി​ന് മു​ൻ​പ് ഗു​ണ​ഭോ​ക്താ​വും മൊ​ബൈ​ൽ ന​ന്പ​റും ശ​രി​യാ​ണ് എ​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മാ​ണ് കൂ​പ്പ​ണ്‍ കൈ​മാ​റേ​ണ്ട​ത്.

ഓ​ണ്‍​ലൈ​ൻ ബാ​ങ്കിം​ഗോ മ​റ്റു പേ​യ്മെ​ന്‍റ് ആ​പ്പു​ക​ളോ ഒ​ന്നും ഇ​ല്ലാ​തെ ത​ന്നെ ഇ​ട​പാ​ട് ന​ട​ത്താ​ൻ ഇ​തു​വ​ഴി സാ​ധി​ക്കും. ഗു​ണ​ഭോ​ക്താ​വി​ന് ഇ​ല​ക്ട്രോ​ണി​ക് വൗ​ച്ച​ർ അ​ല്ലെ​ങ്കി​ൽ കൂ​പ്പ​ണ്‍ കൈ​മാ​റി​യാ​ണ് ഇ​ട​പാ​ട് പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ല​ളി​ത​മാ​യി പ​റ​ഞ്ഞാ​ൽ ക്യൂ​ആ​ർ കോ​ഡ് അ​ല്ലെ​ങ്കി​ൽ എ​സ്എം​എ​സ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഇ- ​വൗ​ച്ച​ർ എ​ന്നി​വ വ​ഴി​യാ​ണ് ഇ​ട​പാ​ട് പൂ​ർ​ത്തി​യാ​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.