ഒ​രു സ​മു​ദാ​യ​ത്തെ മ​റ​യാ​ക്കി ത​ടി​ച്ചു കൊ​ഴു​ത്ത കൊ​ള്ള​സം​ഘ​മാ​ണ് ലീ​ഗെ​ന്ന് ഡി​വൈ​എ​ഫ്ഐ
ഒ​രു സ​മു​ദാ​യ​ത്തെ മ​റ​യാ​ക്കി ത​ടി​ച്ചു കൊ​ഴു​ത്ത കൊ​ള്ള​സം​ഘ​മാ​ണ് ലീ​ഗെ​ന്ന് ഡി​വൈ​എ​ഫ്ഐ
Wednesday, August 4, 2021 7:49 PM IST
തി​രു​വ​ന​ന്ത​പു​രം: മു​സ്‌​ലിം ലീ​ഗി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. റ​ഹീം രം​ഗ​ത്ത്. ഒ​രു സ​മു​ദാ​യ​ത്തെ മ​റ​യാ​ക്കി ത​ടി​ച്ചു കൊ​ഴു​ത്ത കൊ​ള്ള​സം​ഘ​മാ​ണ് ലീ​ഗെ​ന്നാ​ണ് റ​ഹീ​മി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യു​ള്ള വി​മ​ർ​ശ​നം.

ച​ന്ദ്രി​ക​യി​ലെ ക​ള്ള​പ്പ​ണ നി​ക്ഷേ​പ കേ​സി​ൽ ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ചോ​ദ്യം ചെ​യ്തെ​ന്ന കെ.​ടി ജ​ലീ​ല്‍ എം​എ​ല്‍​എ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ​യാ​ണ് റ​ഹീ​മി​ന്‍റെ വി​മ​ർ​ശ​നം.

അ​ധി​കാ​രം എ​ന്ന​ത് ലീ​ഗി​ന് അ​ഴി​മ​തി​ക്കും, കോ​ടി​ക​ളു​ടെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ൾ​ക്കു​മു​ള്ള ഉ​പ​ക​ര​ണം മാ​ത്ര​മാ​ണ്. ലീ​ഗ് നേ​താ​ക്ക​ൾ​ക്കെ​തി​രേ ആ​ക്ഷേ​പം ഉ​ന്ന​യി​ക്ക​പ്പെ​ടു​മ്പോ​ൾ മ​ത​ത്തെ വി​ശ്വാ​സ​ത്തെ മു​ൻ നി​ർ​ത്തി അ​വ​ർ നേ​രി​ടാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും റ​ഹീം പ​റ​യു​ന്നു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ഒ​രു സ​മു​ദാ​യ​ത്തെ മ​റ​യാ​ക്കി,ത​ടി​ച്ചു കൊ​ഴു​ത്ത കൊ​ള്ള​സം​ഘ​മാ​ണ് ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്ലിം ലീ​ഗ്. അ​ധി​കാ​രം, ലീ​ഗി​ന് അ​ഴി​മ​തി​ക്കും, കോ​ടി​ക​ളു​ടെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ൾ​ക്കു​മു​ള്ള ഉ​പ​ക​ര​ണം മാ​ത്ര​മാ​ണ്. ലീ​ഗി​നും അ​തി​ന്‍റെ നേ​താ​ക്ക​ൾ​ക്കു​മെ​തി​രെ എ​പ്പോ​ഴൊ​ക്കെ ആ​ക്ഷേ​പം ഉ​ന്ന​യി​ക്ക​പ്പെ​ടു​മോ,അ​പ്പോ​ഴെ​ല്ലാം, മ​ത​ത്തെ,വി​ശ്വാ​സ​ത്തെ മു​ൻ നി​ർ​ത്തി അ​വ​ർ ഇ​ര​വാ​ദം ഉ​യ​ർ​ത്തും.

ഐ​സ്ക്രീം പാ​ർ​ല​റി​ലെ പെ​ൺ​വാ​ണി​ഭം,പാ​ലാ​രി​വ​ട്ടം, ച​ന്ദ്രി​ക​യി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ട്,ഖ​ത്വ​യി​ലെ ഉ​ൾ​പ്പെ​ടെ ഇ​ര​ക​ൾ​ക്കാ​യി പി​രി​ച്ച പ​ണം തി​രി​മ​റി ന​ട​ത്തി​യ​ത്,മു​ത​ൽ മാ​റാ​ട് ക​ലാ​പ​ത്തി​ൽ ലീ​ഗ് നേ​താ​ക്ക​ൾ​ക്കു​ള്ള ബ​ന്ധം വ​രെ,എ​ത്ര വ​ലി​യ ആ​രോ​പ​ണ​ങ്ങ​ൾ എ​ന്നൊ​ക്കെ ഉ​യ​ർ​ന്നാ​ലും,
മു​സ്ലിം വേ​ട്ട​യെ​ന്ന ഇ​ര​വാ​ദം വ​ച്ച് ലീ​ഗ് പ്ര​തി​രോ​ധം തീ​ർ​ക്കും.

അ​ത് നേ​താ​ക്ക​ൾ​നേ​രി​ട്ട് പ​റ​യു​ന്ന​ത് മാ​ത്ര​മ​ല്ല,സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ഷ​ലി​പ്ത​മാ​യ വം​ശീ​യ ഇ​ര​വാ​ദം അ​വ​ർ പ്ര​സ​രി​പ്പി​ക്കും.​ലീ​ഗ് ചെ​യ്യു​ന്ന നി​യ​മ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന ആ​ഘാ​ത​ത്തെ​ക്കാ​ൾ അ​പ​ക​ട​ക​ര​മാ​ണ് ഇ​ര​വാ​ദ​ത്തി​ന്റെ ഭാ​ഗ​മാ​യി ലീ​ഗ് സൃ​ഷ്ടി​ക്കു​ന്ന സാ​മു​ദാ​യി​ക സ്പ​ർ​ദ്ധ.

ശ്രീ ​കെ ടി ​ജ​ലീ​ൽ ഇ​ന്ന് ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ശ്രീ ​കു​ഞ്ഞാ​ലി​ക്കു​ട്ടി ന​ട​ത്തി​യ പ്ര​തി​ക​ര​ണം നോ​ക്കൂ...

ശ്രീ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ മ​റു​പ​ടി അ​വ​സാ​നി​ച്ചു. ശ്രീ ​വി ഡി ​സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ളും ന​ട​ത്തി.​അ​വ​സാ​നി​പ്പി​ക്കാം എ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​യു​ന്നു.​പൊ​ടു​ന്ന​നെ,ശ്രീ ​കു​ഞ്ഞാ​ലി​ക്കു​ട്ടി വീ​ണ്ടും മൈ​ക്ക് വാ​ങ്ങു​ന്നു.

പാ​ണ​ക്കാ​ട് ത​ങ്ങ​ളെ ഇ ​ഡി ചോ​ദ്യം ചെ​യ്ത സം​ഭ​വം പ​ഴ​യ​താ​ണെ​ന്നും,അ​തി​പ്പോ​ൾ വീ​ണ്ടും ആ​വ​ർ​ത്തി​ച്ചു അ​ദ്ദേ​ഹ​ത്തെ വി​വാ​ദ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ക​യാ​ണെ​ന്നും കു​ഞ്ഞാ​ലി​ക്കു​ക്കു​ട്ടി ആ​വ​ർ​ത്തി​ക്കു​ന്നു.

"പാ​ണ​ക്കാ​ട് ത​ങ്ങ​ളെ വേ​ട്ട​യാ​ടു​ന്നു"​എ​ന്ന ഇ​ര​വാ​ദം ഉ​യ​ർ​ത്തി​യാ​ണ് ത​ന്റെ നേ​ർ​ക്കു​യ​ർ​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ത്തെ ശ്രീ ​കു​ഞ്ഞാ​ലി​ക്കു​ട്ടി പ്ര​തി​രോ​ധി​ക്കു​ന്ന​ത്.​ഒ​രു വി​ഭാ​ഗം ഇ​സ്ലാം മ​ത വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ൽ ഏ​റെ ആ​ദ​ര​വോ​ടെ കാ​ണു​ന്ന ത​ങ്ങ​ൾ​കു​ടും​ബ​ത്തെ മു​ൻ നി​ർ​ത്തി എ​തി​രാ​ളി​ക​ളു​ടെ വാ​യ​ട​പ്പി​ക്കാ​ൻ ന​ട​ത്തു​ന്ന സൈ​ക്കോ​ള​ജി​ക്ക​ൽ മൂ​വ്.....

ചി​ല​പ്പോ​ൾ, സ​മു​ദാ​യ​ത്തെ,മ​റ്റു ചി​ല​പ്പോ​ൾ ത​ങ്ങ​ൾ കു​ടും​ബ​ത്തെ മു​ൻ നി​ർ​ത്തി ശ്രീ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ഒ​രു വി​ഭാ​ഗം മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ളും ആ​ർ​ജ്ജി​ച്ച സ്വ​ത്ത് എ​ത്ര​മാ​ത്ര​മാ​ണ്?.
സം​ഘ​പ​രി​വാ​ർ രാ​ഷ്ട്രീ​യ​ത്തി​ന് കോ​ൺ​ഗ്ര​സ്സ് വി​നീ​ത വി​ധേ​യ​രാ​യ​പ്പോ​ൾ 'നൊ​മ്പ​രം'​മാ​ത്രം രേ​ഖ​പ്പെ​ടു​ത്തി മൗ​ന​വ്ര​തം സ്വീ​ക​രി​ച്ച ലീ​ഗ്,കോ​ൺ​ഗ്ര​സ്സി​നെ ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ മാ​ത്രം സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കും.

അ​ത്,അ​ഴി​മ​തി​ക്കും,സ്ഥാ​ന​മാ​ന​ങ്ങ​ൾ​ക്കും, ചി​ല ലീ​ഗ് നേ​താ​ക്ക​ൾ ന​ട​ത്തു​ന്ന നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മ​റു​വാ​ക്ക് പ​റ​യാ​തി​രി​ക്കാ​നും വേ​ണ്ടി മാ​ത്ര​മാ​ണ്. മ​തം,ന​ല്ല ഒ​ന്നാം​ത​രം മ​റ​യാ​ണ് ലീ​ഗി​ന്. എ​ന്നാ​ൽ അ​തേ മ​തം ശ​ക്ത​മാ​യി വി​ല​ക്കി​യ അ​ഴി​മ​തി​യും,അ​ധി​കാ​ര​ത്തി​ലു​ള്ള​വ​രു​ടെ ആ​ർ​ഭാ​ട​വും,മു​ത​ൽ സ​ർ​വ അ​രാ​ച​ക പ്ര​വ​ണ​ത​ക​ളും ലീ​ഗ് ആ​ഘോ​ഷ​പൂ​ർ​വം തു​ട​രും. ഇ​തി​ന് അ​റു​തി വേ​ണം.

ശ്രീ ​കെ ടി ​ജ​ലീ​ൽ ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ൾ വ​ള​രെ പ്ര​സ​ക്ത​മാ​ണ്. ച​ന്ദ്രി​ക ദി​ന​പ്പ​ത്ര​ത്തി​ൽ വ​ന്ന് വെ​ളു​പ്പി​ച്ചു കൊ​ണ്ട് പോ​യ കോ​ടി​ക​ളെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന ലീ​ഗ്, ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കാ​തെ ച​ന്ദ്രി​ക​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ പ​ട്ടി​ണി സ​മ​രം ന​ട​ത്തേ​ണ്ടി വ​ന്ന​ത് എ​ന്ത് കൊ​ണ്ട്, എ​ന്ന് കൂ​ടി മ​റു​പ​ടി പ​റ​യാ​ൻ ത​യ്യാ​റാ​ക​ണം.​സം​സ്ഥാ​ന​ത്തെ പൊ​തു​ഖ​ജ​നാ​വ്‌ മാ​ത്ര​മ​ല്ല,സ്വ​ന്തം ച​ന്ദ്രി​ക​യെ​യും കൊ​ള്ള​യ​ടി​ക്കു​ന്ന​വ​രാ​ണ് ലീ​ഗ് നേ​തൃ​ത്വം.

ശ്രീ ​കെ എം ​ഷാ​ജി​ക്കെ​തി​രാ​യ ആ​രോ​പ​ണം,ശ്രീ ​എം സി ​ഖ​മ​റു​ദീ​ന് എ​തി​രാ​യ ആ​രോ​പ​ണം,യൂ​ത്ത് ലീ​ഗ്,എം​എ​സ്എ​ഫ് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ വി​വി​ധ ഫ​ണ്ട് ത​ട്ടി​പ്പു​ക​ൾ,ഒ​ന്നി​ൽ പോ​ലും ലീ​ഗ് അ​ന്വ​ഷ​ണം ന​ട​ത്തി​യ​താ​യോ ആ​ർ​ക്കെ​ങ്കി​ലും എ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യോ ആ​ർ​ക്കും അ​റി​യി​ല്ല .സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യാ​യി​രു​ന്നു പാ​ലാ​രി​വ​ട്ടം പാ​ലം.​പ്ര​തി​യാ​യ ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ ഒ​രു മ​ണി​ക്കൂ​ർ നേ​രം പോ​ലും അ​ദ്ദേ​ഹം ഉ​ൾ​പ്പെ​ടു​ന്ന ഘ​ട​ക​ത്തി​ൽ നി​ന്നും ലീ​ഗ് മാ​റ്റി നി​ർ​ത്തി​യി​ട്ടി​ല്ല.!!.

ലീ​ഗി​ൽ ഇ​പ്പോ​ൾ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണ്. പ​ര​സ്പ​രം ക​ണ്ണ​ട​യ്ക്കു​ന്ന, പ​ര​സ്പ​രം സ​ഹാ​യി​ക്കു​ന്ന കൊ​ള്ള​സം​ഘ​മാ​യി ലീ​ഗ് മാ​റി. ശ്രീ ​കെ എം ​ഷാ​ജി​യു​ടെ വീ​ട് സം​ബ​ന്ധി​ച്ച വി​വാ​ദം നോ​ക്കൂ..​വീ​ടി​ന് പൊ​ടു​ന്ന​നെ പു​തി​യ അ​വ​കാ​ശി​ക​ൾ അ​വ​ത​രി​ക്കു​ന്നു..​അ​തി​ൽ ഒ​രാ​ൾ ലീ​ഗി​ന്റെ പ്ര​മു​ഖ​നാ​യ നേ​താ​വ്.​ഷാ​ജി​യു​ടെ റി​യ​ൽ എ​സ്റ്റേ​റ്റ് പ​ങ്കാ​ളി​യാ​ണ് അ​ദ്ദേ​ഹം.​ലീ​ഗ് നേ​താ​ക്ക​ൾ ത​ന്നെ​യാ​ണ് ശ്രീ ​ഷാ​ജി​യു​ടെ ബി​സി​ന​സ്സ് പ​ങ്കാ​ളി​ക​ളും.

മു​സ്ലിം​ലീ​ഗ് വി​മ​ര്ശി​ക്ക​പ്പെ​ടാ​ൻ പാ​ടി​ല്ലാ​ത്ത വി​ശു​ദ്ധ പ​ശു​വാ​ണെ​ന്ന് പ്ര​തീ​തി​യു​ണ്ടാ​ക്കി ഇ​നി​യും ഇ​വ​രെ ര​ക്ഷ​പെ​ടാ​ൻ അ​നു​വ​ദി​ക്ക​രു​ത്.​പു​തി​യ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച് ആ​രോ​പ​ണം ഉ​യ​ർ​ന്നു വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​രും മ​ണി​ക്കൂ​റു​ക​ളി​ൽ പ​തി​വ് ഇ​ര​വാ​ദ​ത്തി​നെ​തി​രെ സ​മൂ​ഹം ക​രു​തി​യി​രി​ക്ക​ണം.

ലീ​ഗി​ന്റെ ക​ള്ള​പ്പ​ണ ക​ഥ​ക​ൾ ഇ​നി​യും വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ...stay tuned..
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.