കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രാ​യ ആ​രോ​പ​ണം; മോ​യി​ന്‍ അ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ ത​ള്ളി മു​സ്‌​ലിം ലീ​ഗ്
കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രാ​യ ആ​രോ​പ​ണം; മോ​യി​ന്‍ അ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ ത​ള്ളി മു​സ്‌​ലിം ലീ​ഗ്
Thursday, August 5, 2021 11:25 PM IST
കോ​ഴി​ക്കോ​ട്: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​മു​ന്ന​യി​ച്ച പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ മ​ക​ൻ മോ​യി​ന്‍ അ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ ത​ള്ളി മു​സ്‌​ലിം ലീ​ഗ്. ശ​ത്രു​ക്ക​ളു​ടെ കൈ​യി​ൽ ക​ളി​ക്കു​ന്ന ചി​ല ആ​ളു​ക​ളു​ടെ പ​ണി​യാ​ണ് ഇ​ന്ന് ക​ണ്ട​തെ​ന്ന് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം പ​റ​ഞ്ഞു.

മോ​യി​ന്‍ അ​ലി വാ​ര്‍​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ​ത് പാ​ര്‍​ട്ടി അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ്. പ​ര​സ്യ​വി​മ​ര്‍​ശ​നം പാ​ടി​ല്ലെ​ന്ന ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ നി​ര്‍​ദേ​ശം മോ​യി​ൻ അ​ലി ലം​ഘി​ച്ചു. അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം ലീ​ഗി​ന്‍റെ അ​സ്ഥി​ത്വ​ത്തെ ചോ​ദ്യം​ചെ​യ്യു​ന്ന ത​ര​ത്തി​ലേ​ക്ക് പോ​ക​രു​തെ​ന്നും സ​ലാം പ​റ​ഞ്ഞു.

പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ച​ന്ദ്രി​ക ദി​ന​പ​ത്ര​ത്തി​ന്‍റെ മാ​നേ​ജ്‌​മെ​ന്‍റി​ന് ഇ​ഡി നോ​ട്ടി​സ് ല​ഭി​ച്ച​തെ​ന്ന് സ​ലാം വ്യ​ക്ത​മാ​ക്കി. ഇ​ഡി​ക്ക് മ​റു​പ​ടി ന​ല്‍​കും. മു​ൻ​മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​പ്പോ​ലെ ത​ല​യി​ല്‍ മു​ണ്ടി​ട്ട് പോ​കി​ല്ലെ​ന്നും സ​ലാം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.