എ​ടു​ത്ത​ത് ക​ലാ​മൂ​ല്യ​മു​ള്ള ചി​ത്ര​ങ്ങ​ൾ; ബ​ലി​യാ​ടാ​ക്കി കു​രു​ക്കി​യെ​ന്ന് രാ​ജ് കു​ന്ദ്ര
എ​ടു​ത്ത​ത് ക​ലാ​മൂ​ല്യ​മു​ള്ള ചി​ത്ര​ങ്ങ​ൾ; ബ​ലി​യാ​ടാ​ക്കി കു​രു​ക്കി​യെ​ന്ന് രാ​ജ് കു​ന്ദ്ര
Tuesday, September 21, 2021 3:45 PM IST
മും​ബൈ: അ​ശ്ലീ​ല വീ​ഡി​യോ നി​ർ​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ബോ​ളി​വു​ഡ് താ​രം ശി​ല്പ ഷെ​ട്ടി​യു​ടെ ഭ​ർ​ത്താ​വും വ്യ​വ​സാ​യി​യു​മാ​യ രാ​ജ് കു​ന്ദ്ര ര​ണ്ടു മാ​സ​ത്തി​ന് ശേ​ഷം ജ​യി​ൽ മോ​ചി​ത​നാ​യി. കേ​സി​ൽ കു​ന്ദ്ര​യ്ക്കും സ​ഹാ​യി റ​യാ​ൻ തോ​ർ​പ്പ​യ്ക്കും ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. 50,000 രൂ​പ​യു​ടെ ആ​ൾ​ജാ​മ്യ​ത്തി​ലാ​ണ് ഇ​രു​വ​രും ജ​യി​ൽ മോ​ചി​ത​രാ​യ​ത്.

അ​തേ​സ​മ​യം ജ​യി​ലി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ കു​ന്ദ്ര മും​ബൈ​യി​ലെ വ​സ​തി​യി​ൽ എ​ത്തി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തോ​ട് പ്ര​തി​ക​ര​ണം ആ​രാ​ഞ്ഞെ​ങ്കി​ലും നി​ർ​വി​കാ​ര​നാ​യി​ട്ടാ​ണ് അ​ദ്ദേ​ഹം പോ​യ​ത്.

കേ​സി​ൽ കു​ന്ദ്ര​യെ പ്ര​ധാ​ന പ്ര​തി​യാ​ക്കി പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. 1,400 പേ​ജു​ള്ള കു​റ്റ​പ​ത്ര​ത്തി​ൽ 43 സാ​ക്ഷി​ക​ളു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സാ​ക്ഷി​ക​ളി​ൽ ഒ​രാ​ൾ ഭാ​ര്യ ശി​ല്പ​ന​യാ​ണ്.

ക​ലാ​മൂ​ല്യ​മു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് താ​ൻ നി​ർ​മി​ച്ച​തെ​ന്നും അ​ശ്ലീ​ല​മാ​യി ചി​ത്രീ​ക​രി​ച്ച് ത​ന്നെ ചി​ല​ർ ബ​ലി​യാ​ടാ​ക്കി​യെ​ന്നു​മാ​ണ് രാ​ജ് കു​ന്ദ്ര കോ​ട​തി​യെ അ​റി​യി​ച്ച​ത്. കേ​സി​ലേ​ക്ക് ചി​ല​ർ ത​ന്നെ വ​ലി​ച്ചി​ഴ​ച്ചു​വെ​ന്നും കു​ന്ദ്ര അ​വ​കാ​ശ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.