ന്യൂ​സി​ല​ൻ​ഡ് പിന്മാറ്റ​ത്തി​ന് പി​ന്നി​ൽ ഇ​ന്ത്യ​യെ​ന്ന് പാ​ക് മ​ന്ത്രി
ന്യൂ​സി​ല​ൻ​ഡ് പിന്മാറ്റ​ത്തി​ന് പി​ന്നി​ൽ ഇ​ന്ത്യ​യെ​ന്ന് പാ​ക് മ​ന്ത്രി
Thursday, September 23, 2021 1:06 PM IST
ഇ​സ്ലാ​മാ​ബാ​ദ്: ദീ​ർ​ഘ​കാ​ല​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം പാ​ക്കി​സ്ഥാ​ൻ മ​ണ്ണി​ൽ പ​ര​മ്പ​ര​യ്ക്കെ​ത്തി​യ ന്യൂ​സി​ല​ൻ​ഡ് ടീം ​അ​വ​സാ​ന നി​മി​ഷം പിന്മാ​റാ​ൻ കാ​ര​ണം ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഒ​രു ഇ ​മെ​യി​ൽ സ​ന്ദേ​ശ​മാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി പാ​ക്ക് മ​ന്ത്രി രം​ഗ​ത്ത്. പാ​ക്കി​സ്ഥാ​ൻ ഐ​ടി മ​ന്ത്രി ഫ​വാ​ദ് ചൗ​ധ​രി​യാ​ണ് ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​ത്.

സിം​ഗ​പ്പൂ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​പി​എ​ൻ വ​ഴി ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഇ ​മെ​യി​ൽ സ​ന്ദേ​ശ​മെ​ത്തി​യി​രി​ക്കു​ന്ന​ത്. ഡി​സം​ബ​റി​ൽ പാ​ക്കി​സ്ഥാ​നി​ൽ പ​ര്യ​ട​ന​ത്തി​നെ​ത്താ​ൻ പോ​കു​ന്ന വെ​സ്റ്റ് ഇ​ൻ​ഡീ​സ് ക്രി​ക്ക​റ്റ് ബോ​ർ​ഡി​നും ഇ​ത്ത​ര​മൊ​രു ഭീ​ഷ​ണി സ​ന്ദേ​ശം പോ​യി​ട്ടു​ണ്ടെ​ന്നും പാ​ക് മ​ന്ത്രി ആ​രോ​പി​ച്ചു. പാ​ക്കി​സ്ഥാ​ൻ മ​ന്ത്രി​യു​ടെ ആ​രോ​പ​ണ​ത്തോ​ട് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന്യൂ​സി​ല​ൻ​ഡ് ക്രി​ക്ക​റ്റ് ടീം ​സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി പാ​ക്കി​സ്ഥാ​ൻ പ​ര്യ​ട​നം അ​വ​സാ​ന നി​മി​ഷം റ​ദ്ദാ​ക്കി​യ​ത്. പാ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ വ​രെ ഇ​ട​പെ​ട്ടി​ട്ടും ന്യൂ​സി​ല​ൻ​ഡ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് വ​ഴ​ങ്ങി​യി​രു​ന്നി​ല്ല. പി​ന്നാ​ലെ ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് ബോ​ർ​ഡും പു​രു​ഷ-​വ​നി​താ ടീ​മി​ന്‍റെ പാ​ക്ക് പ​ര്യ​ട​നം റ​ദ്ദാ​ക്കി​യി​രു​ന്നു.

2009-ൽ ​പാ​ക്കി​സ്ഥാ​ൻ പ​ര്യ​ട​ന​ത്തി​നി​ടെ ലാ​ഹോ​റി​ൽ വ​ച്ച് ശ്രീ​ല​ങ്ക​ൻ ടീ​മി​നെ​തി​രേ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​മാ​ണ് പാ​ക്ക് മ​ണ്ണി​ൽ നി​ന്നും അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ ഒ​ഴി​വാ​കാ​ൻ കാ​ര​ണ​മാ​യ​ത്. പി​ന്നീ​ട് പാ​ക്കി​സ്ഥാ​ന്‍റെ ഹോം ​മ​ത്സ​ര​ങ്ങ​ൾ​ക്ക് യു​എ​ഇ​യാ​ണ് വേ​ദി​യാ​യ​ത്. പാ​ക്ക് മ​ണ്ണി​ലേ​ക്ക് മ​ത്സ​ര​ങ്ങ​ൾ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ പാ​ക്ക് ബോ​ർ​ഡും സ​ർ​ക്കാ​രും നി​ര​വ​ധി ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.